ഗര്‍ഭിണികള്‍ ഈ മത്സ്യം കഴിച്ചാല്‍..!

  • ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 
pregnant woman and eating fish

ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. സിങ്ക് ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. മത്സ്യത്തിലുളള ഒമേഗ 3 ഫാറ്റി ആസിഡ് കുഞ്ഞിന്‍റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. കൂടാതെ ഗര്‍ഭിണികളുടെ ഹൃദയാരോഗ്യത്തിനും മത്സ്യം കഴിക്കുന്നത് നല്ലതാണ്. 

അതേസമയം, ഗര്‍ഭിണികള്‍ എല്ലാ മത്സ്യവും കഴിക്കാനും പാടില്ല. മെര്‍ക്കുറിയുടെ അംശം കൂടതലുളള മത്സ്യം ഗര്‍ഭിണികള്‍ കഴിക്കരുത്. മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇത്‌ കുട്ടികളുടെ വളര്‍ച്ചയ്‌ക്ക്‌ വളരെ നല്ലതാണ്‌. അതേസമയം, മെര്‍ക്കുറിയുടെ അംശം ഉണ്ടാകാന്‍ ഇടയുള്ള മീനുകള്‍ ഗര്‍ഭകാലത്ത്‌ ഒഴിവാക്കണം. മെര്‍ക്കുറി ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌. കോര, ഞണ്ട്‌, സ്രാവ്‌ മുതലായ മത്സ്യങ്ങളിലാണ്‌ മെര്‍ക്കുറിയുടെ അംശം കൂടുതലായി കണ്ടുവരുന്നത്‌. അതിനാല്‍ ഗര്‍ഭിണികള്‍ ഈ മീനുകള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.  

Latest Videos
Follow Us:
Download App:
  • android
  • ios