ഗര്‍ഭകാലത്തെ തൈറോയിഡ് ഈ രോഗത്തിന്‍റെ ലക്ഷണമാകാം

  •  ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളാണ് തൈറോയിഡും പ്രമേഹവും.  
Pregnant and suffering from thyroid issues could lead to diabetes

ഗര്‍ഭകാലത്തെ തൈറോയിഡ് നിസാരമായി കാണരുത്. ഗര്‍ഭകാലത്തിന്‍റെ ആദ്യ മാസങ്ങളില്‍ സ്ത്രീകളില്‍ തൈറോയിഡ് കാണപ്പെടാറുണ്ട്. തൈറോയിഡ് ഉണ്ടാകുന്ന ഗര്‍ഭിണികളില്‍ പലര്‍ക്കും പ്രമേഹവും വരാനുളള സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളാണ് ഗര്‍ഭകാലത്ത് അമ്മക്കുണ്ടാകുന്ന തൈറോയിഡും പ്രമേഹവും.  അതിനാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഈ രണ്ട് രോഗങ്ങളും നിസാരമായി കാണരുത്. 

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

ഗര്‍ഭകാല പ്രമേഹം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയാണെങ്കിൽ ഇത് ഗർഭം അലസൽ, അംഗവൈകല്യം, മാസം തികയുന്നതിനു മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക, ഗർഭപാത്രത്തിൽ വച്ചുതന്നെയുള്ള കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാൻ കാരണമായേക്കാം. ഗര്‍ഭകാല പ്രമേഹം കണ്ടെത്താന്‍ സാധാരണമായി ഉപയോഗിക്കുന്നത് ഗ്ലക്കോസ് ചാലഞ്ച് ടെസ്റ്റ് എന്ന പ്രാഥമിക പരിശോധനയും രോഗം സ്ഥിരീകരിക്കാനുള്ള ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റുമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios