തലസ്ഥാനത്ത് തനിച്ചെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സര്‍ക്കാര്‍ പദ്ധതി
തിരുവനന്തപുരം: ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളേ... നിങ്ങൾക്ക് വീട് വിട്ടാൽ മറ്റൊരു വീടായിരിക്കും ഇനി തലസ്ഥാന നഗരം. സംസ്ഥാന സർക്കാറാണ് തനിച്ച് യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയുടെ വാതിലുകൾ തുറന്നിടുന്നത്. സ്ത്രീ സുരക്ഷയ്ക്കായി സർക്കാർ വണ്‍ഡേ ഹോമുകള്‍ തുടങ്ങുകയാണ്.
തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലാണ് ആദ്യ വണ്‍ഡേ ഹോം തുടങ്ങുക. വിവിധ ആവശ്യങ്ങള്‍ക്കായി തലസ്ഥാന നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് രണ്ടു മൂന്ന് ദിവസം വരെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്ന തരത്തിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിന് കീഴിലായിരിക്കും ഇത്. . ജില്ലാ ആസ്ഥാനങ്ങളിൽ ഷീ ലോഡ്ജുകൾ തുറക്കുന്നതും സർക്കാർ പരിഗണനയിലാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സധൈര്യം മുന്നോട്ട് എന്ന കാമ്പയിനും സർക്കാർ ഉടൻ തുടങ്ങും.