സഹപ്രവര്‍ത്തകയുടെ ദുരവസ്ഥ പങ്കുവച്ച് മൂന്ന് മണിക്കൂറില്‍ മാറ്റുന്ന പാഡ് എന്ത് ചെയ്യണമെന്ന ചോദ്യവുമായി അധ്യാപിക

ആര്‍പ്പോ ആര്‍ത്തവ സീസൺ ആയത് കൊണ്ടല്ല പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ കുറിപ്പ് . ഇന്ന് എന്റെ സഹപ്രവർത്തകയ്ക്ക് ഉണ്ടായ ബുദ്ധിമുട്ട് നാളെ എനിക്കും നിങ്ങൾക്കും ഉണ്ടാകാം .ആർത്തവം മിക്ക സ്ത്രീകളിലും അപ്രതീക്ഷിതവും നിയന്ത്രണാതീതവും ആയി ഒരിക്കൽ എങ്കിൽ ഉണ്ടാവും

Nisa Saleem facebook post on sanitary napkin

കൊച്ചി: ആര്‍ത്തവ കാലത്ത് ഓരോ മൂന്ന് മണിക്കൂറിലും മാറ്റേണ്ടി വരുന്ന ഉപയോഗിച്ച പാഡുകള്‍ എന്ത് ചെയ്യണമെന്ന ചോദ്യവുമായുള്ള അധ്യപികയുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. കൃത്യമായി സംസ്കരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്കൂളുകളില്‍ പോലുമില്ലാത്തതാണ് എല്‍ പി സ്‌കൂള്‍ അധ്യാപികയായ നിഷ സലിം ചൂണ്ടികാട്ടിയിരിക്കുന്നത്. സംസ്കരിക്കാനുള്ള മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഉപയോഗിച്ച പാഡുകള്‍ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുപോകേണ്ടിവരാറാണുള്ളത്. അതിനിടയില്‍ ഒരു ദിവസം ഉപയോഗിച്ച ശേഷം പൊതിഞ്ഞ് വച്ച പാഡ് എടുക്കാന്‍ മറന്നുപോയ സഹപ്രവര്‍ത്തകയുടെ വേദനയും നിഷ പങ്കുവച്ചിട്ടുണ്ട്.

നിഷയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ആര്‍പ്പോ ആര്‍ത്തവ സീസൺ ആയത് കൊണ്ടല്ല പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ കുറിപ്പ് . ഇന്ന് എന്റെ സഹപ്രവർത്തകയ്ക്ക് ഉണ്ടായ ബുദ്ധിമുട്ട് നാളെ എനിക്കും നിങ്ങൾക്കും ഉണ്ടാകാം . ആർത്തവം മിക്ക സ്ത്രീകളിലും അപ്രതീക്ഷിതവും നിയന്ത്രണാതീതവും ആയി ഒരിക്കൽ എങ്കിൽ ഉണ്ടാവും .പറഞ്ഞു വരുന്നത് കേരളത്തിലെ ഏതെങ്കിലും സർക്കാർ ഓഫീസിൽ പാഡ് ഡിസ്പോസ് ചെയ്യാൻ വേണ്ട സംവിധാനം ടോയ്ലറ്റിണ് ഒപ്പം ഉണ്ടോ ? ജീവനക്കാരിൽ 4ൽ 3 ഉം വനിതകളല്ലേ .? അപ്പോൾ പിന്നെ സ്കൂളുകളുടെ കാര്യം പറയാനുണ്ടോ ?ഞാൻ ഒരു എല്‍ പി സ്കൂൾ അദ്ധ്യാപികയാണ്. 9 വയസ്സ് മുതൽ ആർത്തവം തുടങ്ങാറുണ്ട് . അത്രയും ചെറിയൊരു കുട്ടിക്ക് യൂസ് ചെയ്ത പാഡ് ഡിസ്പോസ് ചെയ്യാൻ എന്ത് സംവിധാനമാണ് നമ്മുടെ സ്കൂളിൽ ഉള്ളത് . സ്ത്രീ സുരക്ഷയെ കുറിച് നാം വാചാലരാകാറുണ്ട്. പക്ഷെ എന്ത് സുരക്ഷയാണ് നൽകുന്നത് . വർഷത്തിൽ ഒരിക്കലോ മറ്റോ ആരോഗ്യ പ്രവർത്തകരുടെ ക്ലാസ്സ് ഉണ്ടല്ലോ . അതിൽ എല്ലാ കൊല്ലവും പറയാറുണ്ട് പാഡ് 3മണിക്കൂർ കഴിയുമ്പോൾ ചേഞ്ച് ചെയ്യണം എന്ന് അല്ലെങ്കിൽ സെർവിക്കൽ ക്യാൻസർ പോലുള്ള രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്ന് . ഓരോ 3 മണിക്കൂറിലും മാറ്റുന്ന പാഡ് ഞങ്ങൾ എന്ത് ചെയ്യണം സർ ?പൊതിഞ് വീട്ടിൽ കൊണ്ട് വന്നു ഡിസ്പോസ് ചെയ്യേണ്ടേ ദുർവിധി ആണുള്ളത് . പൊതിഞ്ഞു ബാഗിന് അടുത്തു വെച്ച എന്റെ സുഹൃത്‌ വീട്ടിൽ ചെന്നപ്പോഴാണ് അത് എടുത്തില്ലല്ലോ എന്നോർത്തത് .ആ വേദനയിലും അവൾ തിരിച്ചു വന്നത് എടുത്ത് വീട്ടിലേക്ക് പോയി . പൊതുവെ സമ്മർദം കൂടുന്ന ഈ ദിവസങ്ങളിൽ എത്ര സ്‌ട്രെയിൻ അവൾ അനുഭവിച്ചിട്ടുണ്ടാകും ? ഇന്നത്തെ സ്റ്റാഫ് മീറ്റിംഗ് ൽ ഒരു പരിഹാര മാർഗം ആരായാനുള്ള നടപടികൾ ഹെഡ് ഉറപ്പ് തന്നു .പക്ഷേ പരിഹാരം ഒരിടത്തു മാത്രം മതിയോ .നമ്മുട പെൺകുട്ടികൾ ആരോഗ്യത്തോടെ വളരട്ടെ . ഞാൻ അവരിൽ ഒരാളായി ചോദിക്കുകയാണ് ഒരു ഡിസ്പോസിങ് സംവിധാനം എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകിച്ചും സ്കൂളിൽ നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കൂ പ്ളീസ് .അത് കഴിഞ്ഞു നമുക്കു ആർപ്പ് വിളിക്കാം ..ജെനുവിന്‍ ആവശ്യമാണെന്ന് തോന്നിയെങ്കിൽ ഒന്ന് ഷെയര്‍ ചെയ്യണേ. കാണേണ്ടവരുടെ മുന്നിൽ എത്തിക്കൂ.

 

Latest Videos
Follow Us:
Download App:
  • android
  • ios