ആർത്തവ സമയത്തെ വയറ് വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ

ആർത്തവ സമയത്ത് എല്ലാ പെൺകുട്ടികൾക്കും വയറ് വേദന ഉണ്ടാകാറുണ്ട്. വയറ് വേദന മാത്രമല്ല നടുവേദനയും തലക്കറക്കവും ചിലർക്ക് ഉണ്ടാകാറുണ്ട്. വയറ് വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.. 

Natural Home Remedies for Periods pain

ആർത്തവ സമയത്ത് മിക്ക പെൺകുട്ടികൾക്കും ഉണ്ടാകാറുള്ള പ്രശ്നമാണ് വയറ് വേദന. വയറ് വേദന മാത്രമല്ല നടുവേദനയും തലക്കറക്കവും ചിലർക്ക് ഉണ്ടാകാറുണ്ട്. ആർത്തവ സമയത്തെ വയറ് വേദന കുറയ്ക്കാൻ വീട്ടിൽ‌ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.. 

അടിവയറ്റിൽ ചൂട് പിടിക്കാം...

ആർത്തവ സമയത്ത് വയറ് വേദന അകറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് ചൂട് പിടിക്കുക എന്നത്. ചെറുചൂടുവെള്ളത്തിൽ ഒരു തോർത്തോ അല്ലെങ്കിൽ കോട്ടൺ തുണിയോ ഉപയോ​ഗിച്ച് അടിവയറ്റിൽ ചൂട് പിടിക്കുന്നത് വയറ് വേദന കുറയ്ക്കാൻ സഹായിക്കും. 15 മിനിറ്റെങ്കിലും ചൂട് പിടിക്കാൻ ശ്രമിക്കുക. 

ഇഞ്ചി വെള്ളം...

 വീട്ടിൽ ഇഞ്ചി ഉണ്ടാകുമല്ലോ. അൽപം ചൂടുവെള്ളത്തിൽ ഇഞ്ചിയിട്ട് കുടിച്ചാൽ വയറ് വേദന അകറ്റാനാകും. അമിത രക്തസ്രാവം നിയന്ത്രിക്കാനും ഇഞ്ചി നല്ലതാണ്. ഇഞ്ചി വെള്ളം ദഹനം സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏറെ നല്ലതാണ്. ഇഞ്ചിയിട്ട വെള്ളം മാത്രമല്ല തുളസിയിട്ട വെളളം/ചായ, പുതിനയില ഇട്ട വെളളം അല്ലെങ്കില്‍ ചായ തുടങ്ങിയവ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. 

Natural Home Remedies for Periods pain

ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കാം...

ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.  രാവിലെ ഒരു ഗ്ലാസ്സ്‌ പാല്‍ കുടിക്കുന്നത്‌ വേദന കുറയാന്‍ സഹായിക്കും. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് നടുവേദ​ന, വയറ് വേദന എന്നിവ അകറ്റാൻ സഹായിക്കും. 

പപ്പായ വയറ് വേദന അകറ്റും...

 ആര്‍ത്തവത്തിന്‌ മുമ്പായി പപ്പായ ധാരാളം കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്‌ക്കാന്‍ ഫലപ്രദമാണ്‌. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക്‌ എളുപ്പത്തിലാക്കാന്‍ ഇത്‌ സഹായിക്കും.

കറുവപ്പട്ട വെള്ളം...

വയറ് വേദന കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കറുവപ്പട്ട വെള്ളം. അമിതരക്തസ്രാവം നിയന്ത്രിക്കാനും ക്ഷീണം അകറ്റാനും കറുവപ്പട്ടയ്ക്ക് കഴിവുണ്ട്. ദിവസവും മൂന്ന് കപ്പ് കറുവപ്പട്ട വെള്ളം കുടിക്കുന്നത്  മൂത്രത്തിലെ അണുബാധ അകറ്റാൻ സഹായിക്കും. 

Natural Home Remedies for Periods pain

 വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ...

തെെര്, ഓറഞ്ച് ജ്യൂസ്, പയറ് വർ​ഗങ്ങൾ, ചീസ്, മുട്ടയുടെ വെള്ള ഈ ഭക്ഷണങ്ങൾ ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ വളരെ നല്ലതെന്നാണ് വിദ​ഗ്ധർ പറയുന്നത്.

 തേനില്‍ കറ്റാര്‍വാഴ നീര്‌ ചേർത്ത് കഴിക്കാം...

ഒരു സ്‌പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര്‌ ചേര്‍ത്ത്‌ കഴിക്കുന്നത്‌ ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ സഹായിക്കും.ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ തേനിൽ ശരീരത്തിലെ വിഷാംശം പുറംന്തള്ളാനുള്ള കഴിവുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. പ്രതിരോധശേഷി കൂട്ടാനും ഏറ്റവും നല്ലൊരു മരുന്നാണ് തേൻ. 

Natural Home Remedies for Periods pain


 

Latest Videos
Follow Us:
Download App:
  • android
  • ios