മൗത്ത് പെയിന്റർ സുനിതയ്ക്ക് ദേശീയ പുരസ്‌ക്കാരം വാങ്ങാൻ ദില്ലിയിലേക്ക് പോകാം
തിരുവനന്തപുരം: ദേശീയ പുരസ്‌ക്കാരം ലഭിച്ച മൗത്ത് പെയിന്റിംഗിലൂടെ ശ്രദ്ധേയയായ സുനിതയ്‌ക്ക് കൈത്താങ്ങുമായി സാമൂഹികനീതി വകുപ്പ്. ദില്ലിയിൽ നടക്കുന്ന ദേശീയ പുരസ്‌ക്കാരദാന ചടങ്ങിനുള്ള യാത്രാസൗകര്യമാണ് സാമൂഹികനീതി വകുപ്പ് ഒരുക്കിക്കൊടുത്തത്. സുനിതയ്‌ക്ക് ദില്ലിയിലേക്ക് പോകാൻ സാമ്പത്തികശേഷി ഇല്ലാത്തതു ശ്രദ്ദയിൽപ്പെട്ടതിനെത്തുടർന്നാണ് സാമൂഹികനീതിവകുപ്പ് ഇടപെട്ടത്. ദില്ലിയിൽപോകുന്നതിനുള്ള യാത്രയുടെ ചെലവ് സാമൂഹികനീതി വകുപ്പ് വഹിക്കുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ദില്ലിയിൽ രാഷ്‌ട്രപതിയുടെ കൈയിൽനിന്നാണ് സുനിത പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നത്.
മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്...