സ്‌ട്രെച്ച് മാര്‍ക്‌സ് മാറാൻ 10 വഴികൾ

  • സ്ട്രെച്ച് മാര്‍ക്കിന് ഏറ്റവും നല്ല പരിഹാരമാണ് മുട്ടയുടെ വെള്ള
  • സ്‌ട്രെച്ച് മാര്‍ക്‌സ് മാറാൻ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര
How To Remove Stretch Marks After Pregnancy

പ്രസവശേഷമുള്ള സ്‌ട്രെച്ച്മാര്‍ക്‌സ്  സ്ത്രീകളുടെ പ്രധാനപ്രശ്നമാണ്. വയറിലെ സ്ട്രെച്ച്മാർക്സ് മാറ്റാൻ പല മാർ​ഗങ്ങളും ശ്രമിച്ചിട്ട് പരാജയപ്പെട്ട നിരവധി സ്ത്രീകൾ ഇന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ട്രെച്ച്മാർക്സ് വലിയ വെല്ലുവിളി തന്നെയാണ്. വരണ്ട ചര്‍മ്മക്കാര്‍ക്ക് സ്ട്രെച്ച് മാര്‍ക്ക്സ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 

അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുക. ഏത് തരത്തിലുള്ള കാര്യമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ചര്‍മ്മത്തിന്റെ സ്വഭാവം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോ​ഗിച്ച് തന്നെ വയറിലെ സ്ട്രെച്ച്മാർക്സ് മാറ്റാൻ കഴിയും. സ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റാനുള്ള വഴികൾ എന്തൊക്കെയാണെന്നോ.
 
1) കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിനുള്ള ഒന്നാണ്.  ചര്‍മ്മത്തിന്റെ ഏത് പ്രശ്നത്തിനും കറ്റാർവാഴ നല്ലതാണ്. കറ്റാര്‍ വാഴ കൊണ്ട് മസ്സാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്ക്സ് മാറാനുള്ള ഏറ്റവും നല്ല വഴിയാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും കറ്റാർവാഴ കൊണ്ട് വയറിൽ മസാജ് ചെയ്യുന്നത് സഹായകമാകും.

How To Remove Stretch Marks After Pregnancy

2) സ്ട്രെച്ച് മാര്‍ക്ക്സ് മാറാൻ ഏറ്റവും നല്ല വഴിയാണ് സ്‌ക്രബ്ബര്‍ ഉപയോഗിക്കുക എന്നത്. തേനും പഞ്ചസാരയും നാരങ്ങ നീരും നല്ലൊരു സ്‌ക്രബ്ബറാണ്. സൗന്ദര്യസംരക്ഷണത്തിന് എല്ലാ വിധത്തിലും വില്ലനാവുന്ന പ്രതിസന്ധിയായ സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് സ്‌ക്രബ്ബര്‍. 

How To Remove Stretch Marks After Pregnancy

3) കടുകെണ്ണ സ്ട്രെച്ച് മാര്‍ക്ക്സ് മാറാൻ സഹായിക്കുന്ന ഒന്നാണ്. സ്ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ കടുകെണ്ണ ദിവസവും പുരട്ടാൻ ശ്രമിക്കുക. പത്ത് മിനിട്ട് മസ്സാജ് ചെയ്യുക.ആഴ്ച്ചകൾക്കുള്ളിൽ തന്നെ മാറ്റം അറിയാൻ കഴിയും.

How To Remove Stretch Marks After Pregnancy

4) സ്ട്രെച്ച് മാര്‍ക്കിന് ഏറ്റവും നല്ല പരിഹാരമാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച് മാര്‍ക്ക്സ് ഉള്ള ഭാ​ഗത്തിൽ മുട്ടയുടെ വെള്ള പുരട്ടാം.ബ്രഷ് ഉപയോ​ഗിച്ച് പുരട്ടുന്നതാണ് നല്ലത്. തണുത്ത വെളളം കൊണ്ട് മസാജ് ചെയ്യുന്നത് വയറിന് കൂടുതൽ ആശ്വാസം കിട്ടും. രണ്ടാഴ്ച്ച അടുപ്പിച്ച് മുട്ടയുടെ വെള്ള ഉപയോ​ഗിക്കാൻ ശ്രമിക്കുക. 

How To Remove Stretch Marks After Pregnancy

5) സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങനീര്. നാരങ്ങാ നീര് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതും സ്ട്രെച്ച് മാര്‍ക്കിന് നല്ലൊരു പ്രതിവിധിയാണ്. നാരങ്ങ മുറിച്ച് തോടോടു കൂടി സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് മസാജ് ചെയ്യുക. ഒരാഴ്ച്ച കൊണ്ട് തന്നെ സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റുന്നതിന് ഇത് സഹായിക്കുന്നു.

How To Remove Stretch Marks After Pregnancy

6) ദിവസവും രണ്ട് മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് മാറാൻ സഹായിക്കും.

How To Remove Stretch Marks After Pregnancy

7)  സ്‌ട്രെച്ച് മാര്‍ക്‌സ് മാറാൻ ഏറ്റവും നല്ല പോംവഴിയാണ് തേൻ ഉപയോ​ഗിക്കുക എന്നത്. ചെറിയൊരു കഷ്ണം കോട്ടൺ തുണിയെടുത്ത്  സ്‌ട്രെച്ച് മാര്‍ക്‌സുള്ള ഭാ​ഗത്ത് 15 മിനിറ്റ് വയ്ക്കുക.ശേഷം ചൂട് വെള്ളം കൊണ്ട് കഴുകി കളയുക. ഇത് ദിവസും ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സ് മാറാൻ സഹായിക്കും.

How To Remove Stretch Marks After Pregnancy

8) സ്‌ട്രെച്ച് മാര്‍ക്‌സ് മാറാൻ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര.ഒരു സ്പൂൺ പഞ്ചസാരയും ഒരു സ്പൂൺ അൾമണ്ട് ഒായിലും ഒരു സ്പൂൺ നാരങ്ങ നീരും ചേർത്ത്  സ്‌ട്രെച്ച് മാര്‍ക്‌സുള്ള ഭാ​ഗത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്.

How To Remove Stretch Marks After Pregnancy

9) ഒരു സ്പൂൺ വെളിച്ചെണ്ണയിൽ‌ ഒരു തുള്ളി റോസ് വാട്ടർ ചേർത്ത് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള ഭാ​ഗത്ത് പുരട്ടുന്നത് സഹായകമാണ്.

How To Remove Stretch Marks After Pregnancy

10) എല്ലാവരുടെയും വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടാകുമല്ലോ. ഒരു ഉരുളക്കിഴങ്ങെടുത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള ഭാ​ഗത്ത് നല്ല പോലെ പുരട്ടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം.ദിവസങ്ങൾ കൊണ്ട് തന്നെ മാറ്റം അറിയാൻ സാധിക്കും.

How To Remove Stretch Marks After Pregnancy


 

Latest Videos
Follow Us:
Download App:
  • android
  • ios