സ്ത്രീകളുടെ സ്വകാര്യ ഭാഗത്തെ ​ദുർ​ഗന്ധം മാറ്റാൻ 7 വഴികൾ

  • സ്വകാര്യ ഭാഗത്തെ ​ദുർ​ഗന്ധം മാറ്റാൻ ഏറ്റവും നല്ലതാണ് ടീ ട്രീ ഒായിൽ
  • യോനി ദുർ​ഗന്ധത്തിന് വെറ്റില നല്ലതാണ്
home remedies for vaginal odour problem

സ്വകാര്യഭാഗം എപ്പോഴും വൃത്തിയാക്കി വയ്ക്കേണ്ട ഒന്നാണ്. ചിലർ എത്ര വൃത്തിയാക്കിയാലും വീണ്ടും ദുർ​ഗന്ധം വന്ന് കൊണ്ടേയിരിക്കും. ഇത് പല രീതിയിൽ ആ​രോ​ഗ്യത്തെ ബാധിക്കും. സ്ത്രീയായാലും പുരുഷനായാലും സ്വകാര്യ ഭാ​ഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം. 
അല്ലെങ്കില്‍ അത് പല വിധത്തിലുള്ള അണുബാധകളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടുന്നവരും ചില്ലറയല്ല. 

എന്നാല്‍ പുറത്ത് പറയാനുള്ള മടി കാരണം പലരും പറയാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രയാസങ്ങളെ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ആലോചിക്കേണ്ടത്. പല സ്ത്രീകളേയും വളരെയേറെ പ്രയാസത്തിലാക്കുന്ന ഒന്നാണ് യോനീ ദുര്‍ഗന്ധം. സ്വകാര്യ ഭാഗത്തെ പ്രശ്നങ്ങളായതിനാല്‍ പല സ്ത്രീകളും ഡോക്ടറെ കാണുന്നതിനും മറ്റും മടിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.  പ്രകൃതിദത്തമാര്‍ഗ്ഗങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യ ഭാഗത്തെ ​ദുർ​ഗന്ധം മാറ്റാൻ ചില പൊടിക്കെെകൾ എന്തൊക്കെയാണെന്നോ

1) സ്വകാര്യ ഭാഗത്തെ ​ദുർ​ഗന്ധം മാറ്റാൻ ഏറ്റവും നല്ലതാണ് ടീ ട്രീ ഒായിൽ. ദിവസവും ഉറങ്ങുന്നതിന് മുമ്പ് രാത്രി മൂന്ന് തുള്ളി ടീ ട്രീ ഒായിൽ വെള്ളത്തിൽ ഒഴിച്ച ശേഷം ഉപയോ​ഗിക്കുന്നത് യോനിയിലെ അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.

2)കുളിക്കുന്നതിന് അരമണിക്കൂറിന് മുമ്പേ ബേക്കിം​ഗ് സോഡാ ചൂടുവെള്ളിൽ ഇട്ട് വയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കുളിക്കാൻ ശ്രമിക്കുക. ശരീരത്തിലെയും യോ​നിയിലെയും അണുക്കൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

3) ദിവസവും പെെനാപ്പിൾ കഴിക്കുന്നത് സ്വകാര്യഭാ​ഗത്തെ ദുർ​ഗന്ധം മാറാൻ ​ഗുണകരമാണ്.

4)  വെറ്റില ധാരാളം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ്. ചെറിയ കഷ്ണങ്ങളാക്കി വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല്‍ പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

5) ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് നെല്ലിക്ക. എന്നാല്‍ യോനീ ദുര്‍ഗന്ധമകറ്റാന്‍ എറ്റവും മികച്ച ഒന്നാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും നെല്ലിക്കയോ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നത് യോനീ ദുര്‍ഗന്ധം അകറ്റും.

 6) സിട്രസ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതു നല്ലതാണ് ഇത് ബാക്ടീരിയല്‍ അണുബാധകള്‍ തടയാന്‍ സഹായിക്കും. മാത്രമല്ല യോനീ ദുര്‍ഗന്ധമകറ്റുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.

7) ലെെം​ഗികബന്ധത്തിന് ശേഷം യോ​നി ഭാ​ഗത്തിൽ ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് വൃത്തിയാക്കാൻ ശ്രമിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios