ആർത്തവ സമയത്തുള്ള വേദന, 5 കാര്യങ്ങൾ ശ്രദ്ധിക്കണം

  • വയറിൽ അൽപം ചൂട് പിടിക്കുന്നത് വേദന കുറയാൻ സഹായിക്കും
  • ഉപ്പുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക
Home Remedies for Menstrual Pain

സ്ത്രീകളെ സംബന്ധിച്ച് ആർത്തവത്തിന് മുമ്പേ വേദന അനുഭവപ്പെടാറുണ്ട്. ചിലർക്ക് സഹിക്കാനാവാത്ത വേദനയായിരിക്കും. ഗർഭാശയത്തിനു പുറത്തുള്ള പാളികളിൽ ഉണ്ടാവുന്ന രാസവസ്തുക്കളാണ് പ്രോസ്റ്റാഗ്ലാൻഡിൻസ്. ഇവ പ്രസവവേദന പോലെയുള്ള വേദനയുണ്ടാക്കി അണ്ഡത്തെ പുറന്തള്ളാൻ ശ്രമിക്കുന്നു. 

അണ്ഡാശയത്തിൽ നിന്നും അണ്ഡം സ്വതന്ത്രമാക്കപ്പെട്ട് ഫാലോപ്പിയൻ ട്യൂബിലൂടെ യാത്ര തുടങ്ങുമ്പോഴാണ് ഈ വേദന ആരംഭിക്കുന്നത്. ഇത് പലപ്പോഴും ആരംഭിക്കുമ്പോൾ ശക്തി കുറഞ്ഞ വേദനയായിരിക്കും. പിന്നീട് ശക്തി കൂടി അസഹനീയമായ സ്ഥിതിയിലേക്കെത്തുന്നു. അടിവയറിലും പിൻഭാഗത്ത് നട്ടെല്ലിനു കീഴ്ഭാഗത്തുമായിട്ടാണ് വേദന അനുഭവപ്പെടുക. മാനസിക സമ്മർദ്ദം ഈ വേദനയുടെ ആക്കം കൂട്ടും. ഛർദ്ദി, തലകറക്കം, തലവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയും ഇതിനോടടുപ്പിച്ച് ഉണ്ടാവാറുണ്ട്. ആർത്തവ സമയത്തുള്ള വേദന കുറയാൻ ചില വഴികളുണ്ട്. 

1. വയറിൽ അൽപം ചൂട് പിടിക്കുന്നത് വേദന കുറയാൻ സഹായിക്കും. ചെറുചൂട് വെള്ളത്തിൽ തോർത്ത് ഉപയോ​ഗിച്ച് വയറിൽ ചൂട് പിടിക്കുന്നത് വേദന കുറയാൻ നല്ലതാണ്.

2. ഉപ്പുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. അത് പോലെ തന്നെ മധുര പലഹാരങ്ങളും ഒഴിവാക്കുന്നത് വേദന കുറയാൻ നല്ലതാണ്.(ചോക്ലേറ്റ്സ്, ഐസ്ക്രീം പോലുള്ളവ).

3. കറുകപ്പട്ട വെള്ളം കുടിക്കുന്നത് വേദന കുറയാൻ നല്ലതാണ്.

4.  ചായയിലോ ചൂട് വെള്ളത്തിലോ അൽപം ഇഞ്ചിയിട്ട് കുടിക്കുന്നത് തലവേദന കുറയ്ക്കാനും ഛർദ്ദി മാറാനും നല്ലതാണ്.

5. ആർത്തവ നാളുകളിൽ പച്ചക്കറി, പഴങ്ങൾ, ചിക്കൻ, മീൻ എന്നിവ കൂടുതൽ കഴിക്കാൻ ശ്രമിക്കുക.



 

Latest Videos
Follow Us:
Download App:
  • android
  • ios