താരനകറ്റാന്‍ അഞ്ച് മാര്‍ഗങ്ങള്‍

Get rid of dandruff

പെണ്‍കുട്ടികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. താരന് പരിഹാരമെന്നവണ്ണം നിരവധി എണ്ണകളും ഷാംപൂവും മറ്റ് മരുന്നുകളുമൊക്കെ വിപണിയിലുണ്ട്. എന്നാല്‍ ശാശ്വത പരിഹാരം എവിടെനിന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവം. ഇവിടെയിതാ, താരനകറ്റാനുളള ചില മാര്‍ഗങ്ങള്‍ നോക്കാം. 

Get rid of dandruff

1. ഏറെ നേരം തലമുടിയില്‍ എണ്ണ തേച്ച് നില്‍ക്കുന്നത് താരനുണ്ടാക്കാന്‍ ഇടയാക്കും. അതിനാല്‍ തലയിലെ അല്‍പ്പസമയം കഴിഞ്ഞ് എണ്ണമയം നീക്കം ചെയ്യുക.

2. വീടുകളില്‍ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് തേച്ച് പിടിപ്പിക്കുക, ശേഷം കഴുകി കളയുക. 

3. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും. 

4. ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. 

5. അല്‍പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.

Latest Videos
Follow Us:
Download App:
  • android
  • ios