ഗർഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ
ഗർഭകാലത്ത് പച്ചക്കറികൾ, പഴങ്ങൾ, പയർ വർഗങ്ങൾ എന്നിവ ധാരാളം കഴിക്കേണ്ടതാണ്. ഗർഭകാലത്ത് ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കുക. ഗർഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ.
ഗർഭിണികൾ രണ്ട് പേർക്കുള്ള ഭക്ഷണം കഴിക്കേണ്ട ആവശ്യമുണ്ടോ. പോഷകഗുണമുള്ള ഭക്ഷണമാണ് ഗർഭകാലത്ത് പ്രധാനമായും കഴിക്കേണ്ടത്. ഗര്‍ഭകാലത്ത് ശരാശരി 15 കിലോയാണ് ഒരു സ്ത്രീയ്ക്ക് ഭാരം കൂടുന്നത്. ചിലര്‍ക്ക് ഇതിലധികവും വര്‍ധിക്കും. 17 ശതമാനം സ്ത്രീകള്‍ക്ക് ഇതിനുതാഴെ ഭാരം എത്തി നില്‍ക്കുമ്പോള്‍ 42 ശതമാനം സ്ത്രീകള്‍ക്ക് അമിതമായി ഭാരം കൂടുകയും ചെയ്യുന്നു.
ഗര്‍ഭിണി രണ്ട് പേര്‍ക്കുള്ള ആഹാരം കഴിക്കേണ്ടതില്ലെന്നാണ് ഗവേഷകനായ പ്രഫ. വിംഗ് ഹുന്ഗ് റ്റാ൦ പറയുന്നത്. ദിവസവും 300 കാലറി മാത്രമാണ് ഒരു ഗര്‍ഭിണിക്ക് ആവശ്യം. ഗർഭിണിയ്ക്ക് സമീകൃതാഹാരം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ തോതിലുള്ള വ്യായാമം ചെയ്യുന്നത് ഭാരം വര്‍ധിക്കാതെ സഹായിക്കും. ഗര്‍ഭിണികളില്‍ കാണപ്പെടുന്ന അമിതവണ്ണം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.
അമ്മയില്‍ ഗ്ലൂക്കോസ് നില കൂടിയ തോതില്‍ ഉണ്ടാക്കുന്ന ജെസ്റ്റേഷണൽ ഡയബറ്റിസ് പോലെയുള്ള രോഗങ്ങള്‍ ഇതുമൂലം സംഭവിക്കാം. ഇത് കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഗർഭകാലത്ത് പച്ചക്കറികൾ, പഴങ്ങൾ, പയർ വർഗങ്ങൾ എന്നിവ ധാരാളം കഴിക്കേണ്ടതാണ്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഗർഭകാലത്ത് ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കുക. ഗർഭകാലത്ത് പൂർണമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ...
കോഫി...
ഗർഭകാലത്ത് കോഫിയോട് നോ പറയേണ്ടത് വളരെ അത്യാവശ്യമാണ്. കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഫീന്‍ കുഞ്ഞുങ്ങളിലെ ഭാരകുറവിന് വരെ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.
ജങ്ക് ഫുഡ്...
ഗർഭകാലത്ത് ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കുക. ജങ്ക് ഫുഡിൽ കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എന്നിവ ധാരാളം ചേർത്തിട്ടുണ്ട്. ജങ്ക് ഫുഡ് മലബന്ധം പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മദ്യം...
മദ്യത്തോട് ഗര്‍ഭിണികള്‍ നോ തന്നെ പറയണം. മദ്യപാനം ഗർഭമലസാന്‍ വരെ കാരണമാകും. അതുപോലെ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഇത് ദോഷം ചെയ്യുമെന്ന് അമ്മമാര്‍ ഓര്‍ക്കുക.
പാക്കറ്റ് ജ്യൂസ്...
പ്രകൃതിദത്തം എന്നൊക്കെ പറഞ്ഞാലും ഇതിലൊന്നും യഥാര്‍ഥത്തില്‍ പ്രകൃതിദത്തമായ ഒന്നും ഉണ്ടാവില്ല. കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എല്ലാം ആവശ്യം പോലെ ഇതിലുണ്ടാകും.
പ്രോസസ്ഡ് മീറ്റ്...
സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ ഗർഭകാലത്ത് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞിന് ഭാരം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്.