തലമുടി വളരാന്‍ ഇവ കഴിക്കാം...

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടികൊഴിച്ചിലും കഷണ്ടിയുമൊക്കെ ഇക്കാലത്ത് വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. 

food to grow your hair

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടികൊഴിച്ചിലും കഷണ്ടിയുമൊക്കെ ഇക്കാലത്ത് വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. മാറിയ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമൊക്കെ മുടികൊഴിച്ചില്‍ കൂടാന്‍ കാരണമായിട്ടുണ്ട്. മുടിക്കും മുടിവേരുകള്‍ക്കും ഉറപ്പില്ലാത്തതും മുടി വേഗം കൊഴിയാനുള്ള കാരണമായി മാറിയിട്ടുണ്ട്. 

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മധുരക്കിഴങ്ങിന്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന ഇവ തലമുടി സംരക്ഷണത്തിന് സഹായിക്കും. കൂടാതെ മധുരക്കിഴങ്ങില്‍ ബീറ്റാ-കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ, തലയോട്ടിയിലെ മുടിവേരുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ശക്തമായ മുടിവേരുകള്‍ ഉണ്ടെങ്കിലേ മുടിക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയുള്ളു.

സസ്യ ഭക്ഷണമോ സസ്യേതര ഭക്ഷണ പദാര്‍ത്ഥത്തിലോ രുചി പകരാനാണ് സാധാരണയായി കറുവപ്പട്ട ഉപയോഗിക്കുന്നത്. എന്നാല്‍ കറുവപ്പട്ടയുടെ ഔഷധഗുണങ്ങള്‍ കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന് സംശയകരമാണ്. ആന്റി ബയോട്ടിക് അത് പോലെ തന്നെ ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കലവറയാണ് കറുവപ്പട്ട. എന്നാല്‍ കറുവപ്പട്ട ഇട്ട് വേവിച്ച വെള്ളം ദിവസവും കുടിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്. ഇത് തലമുടിക്ക് വളരെ നല്ലതാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios