വിവാഹത്തിനുശേഷം സ്ത്രീകള്‍ പേരു മാറ്റണോ?
വിവാഹം എന്നത് സ്ത്രീകളെ സംബന്ധിച്ചടത്തോളം ഒരു ബ്രാന്‍ഡിംഗ് ആണെന്ന് പൊതുവെ ആക്ഷേപമുണ്ട്. വിവാഹശേഷം ഭര്‍ത്താവിന്റെ പേര്, ചില സ്ത്രീകളെങ്കിലും വാലാക്കി മാറ്റാറുണ്ട്. ചിലപ്പോള്‍ ഇത് സ്വന്തം താല്പര്യമോ, ഇഷ്ടമോ കൊണ്ടായിരിക്കും. അല്ലെങ്കില്‍ ഭര്‍ത്താവിന്റെയോ, വീട്ടുകാരുടെയോ സമ്മര്ദ്ദംകൊണ്ടായിരിക്കും. കഴിഞ്ഞ ആഴ്ച ട്വിങ്കിള്‍ ഖന്ന, ട്വിറ്ററില്‍ ഇട്ട ഒരു പോസ്റ്റ് ഓണ്‍ലൈന്‍ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. വിവാഹശേഷം താന്‍ പേര് മാറ്റാന്‍ വിസമ്മതിച്ചതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. #MarriedNotBranded എന്ന ഹാഷ് ടാഗില്‍ ഈ പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഏതായാലും ഈ വിഷയം ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവി ചര്‍ച്ച ചെയ്യുകയാണ്. വിവാഹശേഷം സ്ത്രീകള്‍ പേര് മാറ്റണോ? ഭര്‍ത്താവിന്റെ പേര് ഒപ്പം ചേര്‍ക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? ഇതേക്കുറിച്ച് വായനക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. ഫേസ്ബുക്കിലും, ഈ പേജിന്റെ താഴെ കമന്റ് ബോക്സിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം... മികച്ച അഭിപ്രായങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കും...