വെളിച്ചെണ്ണയിലുണ്ട് നിങ്ങളെ വിസ്മയിപ്പിക്കുന്ന ഗുണങ്ങള്‍

coconut oil can do wonders for your skin and diet

തേങ്ങയും അതിൽ നിന്ന്​ ലഭിക്കുന്ന വെളിച്ചെണ്ണയും ഒരേസമയം നമ്മുടെ ശരീരത്തിനകത്തും പുറത്തും സ്വാധീനം ചെലു​ത്തുന്ന ഭക്ഷ്യവസ്​തുക്കളാണ്​. വെളിച്ചണ്ണ ഭക്ഷണത്തി​ന്‍റെ രുചി വർധിപ്പിക്കു​മ്പോള്‍ തന്നെ ഇവ ചർമത്തിൽ ഇൗർപ്പം നിലനിർത്താനുള്ള വസ്​തുവായും മുഖത്തെ ചമയങ്ങൾ നീക്കാനും ഉപ​യോഗിക്കുന്നു. രണ്ട്​ തലത്തിൽ വെളിച്ചെണ്ണയുടെ ഉപയോഗം നോക്കാം. 

coconut oil can do wonders for your skin and diet

ഭക്ഷ്യവസ്​തുവെന്ന നിലയിൽ:

  • ഭക്ഷണത്തി​ന്‍റെ രുചി വർധിപ്പിക്കുന്നതിൽ വെളിച്ചെണ്ണക്ക്​ പ്രധാന പങ്കുണ്ട്​. ചിരവിയ തേങ്ങയും അവയിൽ നിന്ന്​ പിഴിഞ്ഞെടുക്കുന്ന പാലും നിങ്ങളുടെ ഇഷ്​ട ഭക്ഷണങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്​. കേക്ക്​ നിർമാണത്തിലും പല ചേരുവകൾക്ക്​ പകരമായും തേങ്ങയുടെ വൈവിധ്യങ്ങൾ ഉപയോഗിക്കുന്നു. ചോ​ക്ലേറ്റ്​ നിർമാണത്തിലും തേങ്ങയുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണ്​.  
  • തണ്ണിമത്തൻ, ഒാറഞ്ച്​, ലൈം എന്നീ ജ്യൂസുകൾക്കൊപ്പം തേങ്ങയുടെ വെള്ളം ചേർക്കാം. ഭക്ഷണത്തിന്​ ശേഷം തേങ്ങാപാൽ കഴിക്കുന്നത്​ ദഹനത്തെ സഹായിക്കും. 
  •  നിങ്ങൾ ദിവസവും കഴിക്കുന്ന പഴങ്ങൾ അടങ്ങിയ കുഴമ്പുരൂപത്തിലുള്ള ഭക്ഷണങ്ങളിലും കുറഞ്ഞ കൊഴുപ്പുള്ള തേങ്ങാപ്പാലും തേങ്ങാവെള്ളവും ചേർക്കാം. ഇളനീരി​ന്‍റെ അകക്കാമ്പ്​ നിങ്ങളുടെ പ്രതിദിന പഴവർഗങ്ങളിൽ ഉൾപ്പെടുത്തുന്നത്​ ആരോഗ്യദായകമാണ്​. 
  • തേങ്ങാപ്പാലോ ചിരവിയ തേങ്ങയോ നിങ്ങളുടെ കറികളെ സ്വാദിഷ്​ടമാക്കും. സലാഡുകളിലും ഒലിവ്​ ഒായിലിന്​ പകരമായി വെളിച്ചെണ്ണ ഉപയോഗിക്കാം. ചട്​ണി, തോരൻ, തൈര്​ ഉപയോഗിച്ചുണ്ടാക്കുന്ന കറി, ദാൽ എന്നിവയിൽ എല്ലാം വെളിച്ചെണ്ണയുടെ സാന്നിധ്യം അവയുടെ രുചി വർധിപ്പിക്കും.

  coconut oil can do wonders for your skin and diet 

ചർമ സംരക്ഷണത്തിന്​:

  • തേങ്ങ സ്വഭാവികമായി ശരീരത്തിൽ ഇൗർപ്പം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്​. ദിവസം മുഴുവൻ ത്വക്കിൽ ജലാംശം നിലനിർത്താനും പോഷണം നൽകാനും ഇവ സഹായിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. 
  •  വെളിച്ചെണ്ണ ചർമത്തെ മൃദുവാക്കുക മാത്രമല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു.  ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കുന്നു. ചർമ ശോഷണത്തെ തടയുകയും ചെയ്യും. 
  •  സുഷിരങ്ങൾ ഇല്ലാതാക്കുന്നത്​ വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. 
  • വെളിച്ചെണ്ണ കൈയിൽ പുരട്ടി മുഖത്ത്​ നന്നായി തടവിയാൽ മുഖത്തുള്ള ചമയങ്ങൾ എല്ലാം നീക്കി വൃത്തിയാക്കാൻ സാധിക്കും. 


 

Latest Videos
Follow Us:
Download App:
  • android
  • ios