ഗര്‍ഭിണികള്‍ക്കായി ബ്രോക്കോളി സൂപ്പ്
ഗര്‍ഭകാലത്തെ ഭക്ഷണശീലം ഏറെ ആരോഗ്യകരമായിരിക്കണം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച നല്ല രീതിയില്‍ ആകാന്‍ ഗര്‍ഭിണികളുടെ ഭക്ഷണക്രമം ഏറെ പ്രധാന്യമുള്ള കാര്യമാണ്. ഈ സാഹചര്യത്തില്‍ ഏറെ പോഷകഗുണമുള്ള ബ്രോക്കോളിയുടെ പ്രാധാന്യം ഏറിവരികയാണ്. ഇപ്പോള്‍ നമ്മുടെ നാട്ടിലും ലഭ്യമാകുന്ന ബ്രോക്കോളി ഉപയോഗിച്ച് തയ്യാറാക്കുന്ന സൂപ്പ് ഗര്‍ഭിണികള്‍ക്ക് ഏറെ അനുയോജ്യമായ ഭക്ഷണമാണ്. ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഗര്‍ഭസ്ഥ ശിശുവിന്റെ അസ്ഥികളുടെയും മറ്റും വികാസത്തിന് ഏറെ സഹായകരമാണ്. ബ്രോക്കോളി സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
ചേരുവകള്‍-
വൃത്തിയാക്കി എടുത്ത ബ്രോക്കോളി- ഒരു കപ്പ്
എണ്ണ- ഒരു ടീസ്‌പൂണ്‍
സവാള- അരിഞ്ഞത് അരകപ്പ്
പാല്‍- അര കപ്പ്
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം-
ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് അരിഞ്ഞുവെച്ച സവാള ഇടുക. സവാള വഴറ്റിവരുമ്പോള്‍, അതിലേക്ക് ബ്രോക്കോളിയും അരകപ്പ് വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ഇടത്തരം തീയില്‍ അഞ്ചു മിനിട്ടോളം വേവിക്കുക. അതിനുശേഷം ഇത് തണുപ്പിച്ചെടുത്ത്, ഒരു മികസ്‌റിലിട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഈ പേസ്റ്റ് വീണ്ടും നോണ്‍-സ്റ്റിക്ക് പാനില്‍ എടുത്തു, പാലും ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി ചൂടാക്കുക. അഞ്ചു മിനിട്ടോളം വെന്തു കഴിയുമ്പോള്‍ ബ്രോക്കോളി സൂപ്പ് തയ്യാറായികഴിയും. ഇത് ചൂടാടോ തന്നെ കഴിക്കുന്നതാണ് നല്ലത്...