പങ്കെടുത്ത എല്ലാ സ്ത്രീകളും വിവാഹഗൗണില്‍; ഒരു അസാധാരണ വിവാഹം
വിവാഹ ഗൗണ്‍ വളരെ വിലയേറിയതും ഒരുപാട് വികാരങ്ങളും ഓര്‍മ്മകളും നിറഞ്ഞതാണ്.
വിവാഹവേദികളില്‍ ഒരേ കളര്‍ തീം, ഗ്രൂപ്പ് ഡാന്‍സ്, ടിക് ടോക് തുടങ്ങി പല പുതിയ രീതികളും ഇന്ന് കണ്ടുവരുന്നു. എന്നാല്‍ ഇവിടെയൊരു വിവാഹം അതില്‍ നിന്നൊക്കെ വ്യത്യസ്തപ്പെട്ട് പങ്കെടുത്ത എല്ലാ സ്ത്രീകളും വിവാഹഗൗണില്‍ എത്തിയിരിക്കുകായണ്. വിവാഹ ഗൗണ്‍ വളരെ വിലയേറിയതും ഒരുപാട് വികാരങ്ങളും ഓര്‍മ്മകളും നിറഞ്ഞതാണ്. അതുകൊണ്ട് തന്‍റെ വിവാഹത്തിന് പങ്കെടുക്കുന്ന സ്ത്രീകള്‍ അവരവരുടെ വിവാഹഗൗണ്‍ ധരിച്ച് വരണമെന്ന് വധു തന്നെ ആവശ്യപ്പെടുകയായിരുന്നു.
ജെസ് ലൂമെൻ– ഔർഡി മുറേ എന്നീ അമേരിക്കൻ സ്വദേശികളുടെ വിവാഹമാണ് ശ്രദ്ധേയമായത്. വിവാഹത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിവാഹദിനത്തിൽ ഇളം നീല നിറത്തിലുള്ള ഗൗണാണ് ഔർഡി ധരിച്ചത്.
അതേസമയം കോട്ടും സ്യൂട്ടും ഒഴിവാക്കി കാഷ്യുൽ ലുക്കിലായിരുന്നു ജെസ് എത്തിയത് .
പരമ്പരാഗത നിറമായ ഐവറിയിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ് കൂട്ടുകാരികൾ ഒപ്പം നിന്നു. ജെസ്സിന്‍റെ സുഹൃത്തുകൾ ജെസ്സിനെപ്പോലെ വേഷം ധരിച്ചു. ഔർഡി തന്നെയാണു സ്വന്തം വിവാഹ ഗൗൺ ഡിസൈൻ ചെയ്തതതും. സ്വന്തം വിവാഹം എങ്ങനെ ഭംഗിയാക്കാമെന്ന ധാരണ ഓര്‍ഡിക്കുണ്ടായിരുന്നു.
വിവാഹവസ്ത്രം ഇല്ലാത്തവരോടും ധരിക്കാൻ താൽപര്യമില്ലാത്തവരോടും കറുപ്പോ വെളുപ്പോ വസ്ത്രം ധരിക്കാൻ ഔർഡി ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഒരുക്കിയ വെഡ്ഡിങ് പാർട്ടിയും അസാധാരണമായിരുന്നു. കാർട്ടൂൺ കഥാപാത്രത്തിന്‍റെ വേഷത്തിലായിരുന്നു.