'മൂക്ക് പറിച്ചെടുത്തു'; വൈറലായി ബ്യൂട്ടി വ്ലോഗറിന്റെ മേക്കപ്പ് ട്രിക്ക്സ്

മുഖത്ത് മേക്കപ്പിട്ട് നന്നായി ഒരുങ്ങിയെത്തുകയും തുടർന്ന് മേക്കപ്പ് ഒാരോന്നായി അഴിച്ച് മാറ്റുകയും ചെയ്താണ് അസ്ല ആളുകളെ അതിശയിപ്പിക്കുന്നത്. അസ്ലയുടെ അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മേക്കപ്പിട്ട് മിനുക്കിയ മൂക്കും ചൂണ്ടുകളും കണ്‍പീലിയുമായി അതി സുന്ദരിയായെത്തിയ അസ്ല തന്റെ മേയ്ക്കപ്പുകള്‍ ഓരോന്നായി നീക്കം ചെയ്തു തുടങ്ങി. 

Beauty blogger's tutorial on removing make up

ഫോട്ടോ എഡിറ്റിങ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ആളുകളുടെ രൂപം മാറ്റുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു എഡിറ്റിങും ഉപയോ​ഗിക്കാതെ മേക്കപ്പിലൂടെ ആളിനെ തന്നെ മാറ്റുകയാണ് മലേഷ്യൻ ബ്യൂട്ടി വ്ലോ​ഗറായ അക്ര അസ്ല. ഇന്‍സ്റ്റഗ്രാമില്‍ 51,000 ഫോളോവേഴ്‌സ് ഉള്ള അസ്ലയുടെ 
മേക്ക് ഒാവർ വീഡിയോകൾക്ക് ആയിരക്കണക്കിന് ആരാധകരാണുള്ളത്.

മുഖത്ത് മേക്കപ്പിട്ട് നന്നായി ഒരുങ്ങിയെത്തുകയും തുടർന്ന് മേക്കപ്പ് ഒാരോന്നായി അഴിച്ച് മാറ്റുകയും ചെയ്താണ് അസ്ല ആളുകളെ അതിശയിപ്പിക്കുന്നത്. അസ്ലയുടെ അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മേക്കപ്പിട്ട് മിനുക്കിയ മൂക്കും ചൂണ്ടുകളും കണ്‍പീലിയുമായി അതി സുന്ദരിയായെത്തിയ അസ്ല തന്റെ മേയ്ക്കപ്പുകള്‍ ഓരോന്നായി നീക്കം ചെയ്തു തുടങ്ങി. ആദ്യം കണ്‍പീലികള്‍ അടര്‍ത്തി മാറ്റി. പിന്നാലെ യഥാർത്ഥ മൂക്കിന് മുകളിൽ ഒട്ടിച്ച വ്യാജ മൂക്ക് ഇളക്കി മാറ്റി. തുടർന്ന് കണ്ണുകളിലെ ലെന്‍സ് ചുണ്ടിലെ ലിപ്‌സ്റ്റിക്കും മുഖത്തെ മറ്റു മേയ്ക്കപ്പുകളും തുടച്ചു നീക്കി. 

 
 
 
 
 
 
 
 
 
 
 
 
 

nak juga merasa buat video VIRAL ASIAN/CHINESE MAKEUP TRANSFORMATION 👀 👀 bukan selalu dapat merasa hidung mancung ala ala gituuuu (walaupun tak rata lol) ENJOY ! 🤡🤡 Lemme know what you think ? . @garniermalaysia Oil-Infused Cleansing Water (For all skin type) #garniermalaysia #garniermy . . #wakeupandmakeup #vegas_nay #makegirlz #makeupfeed #makeupvideos #makeupcoach #hairmakeupdiary #hudabeauty #slave2beauty #makeupartists_worldwide #makeupclips #makeuptutorials #aqirazlahvideo #SigmaBeauty #SigmaBrushes #iconiclondon #sephoramy #NarsMalaysia #makeupvideos #motd #dressyourface #caudaliemy #aqirazlah #anissamakeup #makegirlz @makegirlz @hudabeauty @wakeupandmakeup @vegas_nay @anissamakeup

A post shared by • A Q I R A Z L A H • (@aqirazlah) on Aug 30, 2018 at 4:11am PDT

മേക്കപ്പിൽനിന്ന് മാറി അസ്ലയുടെ യഥാർത്ഥ രൂപത്തിലാണ് പിന്നീട് അസ്ലയെ കണ്ടത്. ഇന്‍സ്റ്റ്രഗാം കൂടാതെ ബ്യൂട്ടി ടിപ്പ്സും മേക്ക് ഒാവറും മാത്രം പരിചയപ്പെടുത്തുന്ന ഒരു യൂട്യൂബ് ചാനലും അസ്ലയ്ക്ക് സ്വന്തമായുണ്ട്.   
 

Latest Videos
Follow Us:
Download App:
  • android
  • ios