ഈ 5 മരുന്നുകള്‍ ഗര്‍ഭധാരണം ഇല്ലാതാക്കും

5 medications that can ruin pregnancy

1, സ്റ്റീറോയ്ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍-

ആസ്‌ത്മ, സന്ധി വാതം, ചര്‍മ്മാര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റീറോയ്ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ സ്‌ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കും. ഇത്തരം അസുഖങ്ങള്‍ക്ക് ചികില്‍സ തേടുമ്പോള്‍, ഗര്‍ഭം ധരിക്കാനുള്ള നിങ്ങളുടെ പദ്ധതിയെക്കുറിച്ച് ഡോക്‌ടറോട് പറയാന്‍ മറക്കരുത്.

2, നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റി-ഇന്‍ഫ്ലമേറ്ററി മരുന്നുകള്‍

വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്‌‌ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റി-ഇന്‍ഫ്ലമേറ്ററി വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കും. പ്രധാനമായും മെലോക്‌സികാം, ഡൈക്ലോഫിനാക് എന്നീ മരുന്നുകളാണ് നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റി-ഇന്‍ഫ്ലമേറ്ററി വിഭാഗത്തില്‍പ്പെട്ടവ. ഈ മരുന്നുകളുടെ ഉപയോഗം അണ്ഡോല്‍പാദനത്തെ ബാധിക്കും.

3, വിഷാദരോഗത്തിനുള്ള മരുന്നുകള്‍-

വിഷാദരോഗത്തിന് ഡോക്‌ടര്‍മാര്‍ നല്‍കുന്ന ചില മരുന്നുകള്‍ ലൈംഗികതാല്‍പര്യം നശിപ്പിക്കും. അതുകൊണ്ടുതന്നെ ഇത്തരം മരുന്നുകളുടെ ഉപയോഗം ഗര്‍ഭധാരണ സാധ്യതയെ സാരമായി ബാധിക്കും.

4, കീമോതെറാപ്പി മരുന്നുകള്‍-

ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ചിലയിനം മരുന്നുകളും ഗര്‍ഭധാരണത്തെ ബാധിക്കുന്നവയാണ്. പ്രധാനമായും സൈക്ലോഫോസ്‌ഫാമൈഡ് വിഭാഗത്തില്‍പ്പെട്ട കീമോതെറാപ്പി മരുന്നുകള്‍, അണ്ഡോല്‍പാദനത്തെ ബാധിക്കുന്നവയാണ്.

5, മാനസികരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍-

മാനസികരോഗങ്ങള്‍ക്ക് ഡോക്‌ടര്‍മാര്‍ നല്‍കുന്ന അമിസള്‍പ്രൈഡ്, റിസ്‌പെറിഡണ്‍ എന്നി മരുന്നുകള്‍, ആര്‍ത്തവചക്രത്തെ ക്രമരഹിതമാക്കുകയും ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കുകയും ചെയ്യും...

Latest Videos
Follow Us:
Download App:
  • android
  • ios