മുടി നന്നായി വളരാന്‍ സഹായിക്കുന്ന 3 ഭക്ഷണങ്ങള്‍

5 foods that make your hair grow fast

ഇന്നത്തെ കാലത്ത് വലിയ ആരോഗ്യ-സൗന്ദര്യ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള പോരായ്‌മകളും മാറ്റങ്ങളുമാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്. ഇവിടെയിതാ, മുടി നന്നായി വളരാന്‍ സഹായിക്കുന്ന 3 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, മുട്ട-

മുടി നന്നായി വളരാന്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ മുടി തഴച്ചുവളരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, മുടിക്ക് ഉറപ്പും ബലവും നല്‍കും. മുടിയുടെ തകരാര്‍ പരിഹരിക്കാന്‍ മുട്ടയിലെ പ്രോട്ടീന്‍ സഹായിക്കും.

2, ബദാം-

ബദാമില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ബയോട്ടിന്‍, മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ്. സ്ഥിരമായി ബദാം കഴിച്ചാല്‍, ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മുടി വളര്‍ച്ച വര്‍ദ്ധിക്കും.

3, അവോകാഡോ- പാശ്ചാത്യര്‍ നമുക്കായി സമ്മാനിച്ച ഭക്ഷ്യവസ്‌തുവാണ് അവോക്കാഡോ. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios