നെല്ലിയാമ്പതിയിൽ കാട്ടാന റോഡിലിറങ്ങി; ഗതാഗതം തടസ്സപ്പെട്ടു

ജനവാസ കേന്ദ്രത്തിന് സമീപമെത്തിയെങ്കിലും അപകടം ഒഴിവായി

Wild Elephant blocked road in Nelliyampathy

പാലക്കാട്: നെല്ലിയാമ്പതി ലില്ലി എസ്റ്റേറ്റിന് സമീപം റോഡിലിറങ്ങിയ കാട്ടാന വഴിമുടക്കി. റോഡിലൂടെ ഇറങ്ങി നടന്ന ആന ഏറെനേരം പ്രദേശത്ത് ഭീതി പരത്തി. ആന റോഡിൽ നിലയുറപ്പിച്ചതിനെ തുടർന്ന് അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ജനവാസ കേന്ദ്രത്തിനടുത്ത് ആന എത്തിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. Wild Elephant blocked road in Nelliyampathy

പ്രദേശത്തുണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തിയത്. ദിവസങ്ങൾക്ക് മുമ്പ് നൂറടി, പാടഗിരി മേഖലകളിലും കാട്ടാന ഇറങ്ങിയിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios