ഈ അവസരം കളയല്ലേ; 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കാന്‍ ജിയോ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്
റിലയന്‍സ് ജിയോ 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജാണ് എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കുന്നത്, ഈ സൗകര്യം ലഭിക്കാനുള്ള വഴി നിങ്ങള്‍ അറിഞ്ഞിരിക്കണം
മുംബൈ: ഉപഭോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് റിലയന്‍സ് ജിയോ 47-ാം വാര്‍ഷിക ജനറല്‍ യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്‌ഡിലും പോസ്റ്റ്‌പെയ്‌ഡിലുമുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്ന രീതിയില്‍ സൗജന്യമായായിരുന്നു ജിയോ ഈ ഓഫര്‍ പ്രഖ്യാപിച്ചത്. ഈ ക്ലൗഡ് സ്റ്റോറേജ് സൗകര്യം ജിയോ ഉപഭോക്താക്കള്‍ക്ക് എങ്ങനെ ആക്റ്റീവാക്കാം എന്ന് നോക്കാം.
മുമ്പ് 5 ജിബി ക്ലൗഡ് സ്റ്റോറേജാണ് ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ നല്‍കിവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗകര്യം അധിക തുക നല്‍കാതെ ഉപയോഗിക്കാം. ഇതിനായി നിങ്ങളുടെ ഫോണില്‍ മൈജിയോ ആപ്പിന്‍റെ ഏറ്റവും പുതിയ വേര്‍ഷനാണോ ഉള്ളതെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ശേഷം മൈജിയോ ആപ്പില്‍ പ്രവേശിക്കുക. '100 GB Cloud storage' എന്ന ബാനര്‍ മൈജിയോ ആപ്പില്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്‌താല്‍ 100 ജിബി ക്ലൗഡ് സ്റ്റോറേജ് ലഭിക്കും. ക്ലൗഡ് സേവനങ്ങള്‍ പൂര്‍ണമായും ലഭിക്കാന്‍ ഉപഭോക്താക്കള്‍ സൗജന്യ ജിയോക്ലൗഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
ഇന്ത്യയില്‍ ഗൂഗിള്‍ ഡ്രൈവ്, ആപ്പിള്‍ ഐക്ലൗഡ് എന്നിവയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനാണ് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കുന്നതിലൂടെ റിലയന്‍സ് ജിയോയുടെ നീക്കം. ഗൂഗിള്‍ ഡ്രൈവ് 15 ഉം, ആപ്പിള്‍ ഐക്ലൗഡും മൈക്രോസോഫ്റ്റ് വണ്‍ഡ്രൈവും 5 ജിബി വീതവും സൗജന്യ ക്ലൗഡ് സ്റ്റോറേജ് സൗകര്യമാണ് നല്‍കുന്നത്. 100 ജിബി സ്റ്റോറേജ് ലഭിക്കണമെങ്കില്‍ ഗൂഗിളിന് മാസവും 130 രൂപ നല്‍കേണ്ടതുണ്ട്. മറ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമുകള്‍ പോലെ ചിത്രങ്ങളും ശബ്ദവും വീഡിയോകളും ഡോക്യുമെന്‍റുകളും ജിയോ ക്ലൗഡില്‍ സൂക്ഷിക്കാം. ജിയോക്ലൗഡില്‍ ഡിജിലോക്കര്‍ ഇന്‍റഗ്രേഷനും സാധ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം