Wayanad Tiger Attack : കടുവയെ പിടിക്കാത്തത് ചോദ്യംചെയ്ത് നാട്ടുകാര്‍; ഉദ്യോഗസ്ഥരുമായി കയ്യാങ്കളി,ഉന്തുംതള്ളും
ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നഗരസഭ കൌണ്‍സിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി.
വയനാട്: വയനാട്ടിലിറങ്ങിയ കടുവക്കായി (Wayanad Tiger Attack) പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവേ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. കടുവയെ പിടിക്കാത്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് വാക്ക് തര്‍ക്കമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നഗരസഭ കൌണ്‍സിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി.
അതേസമയം കടുവയെ പിടികൂടുന്നതിനായി കുറുക്കന്‍മൂലയില്‍ തെരച്ചിലിന് കൂടുതല്‍ പേരെ നിയോഗിക്കും. 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുണ്ട്. വനംവകുപ്പ് 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ നിയോഗിക്കും. കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ നടക്കുന്നതിനിടെ ഇന്നലെ വീണ്ടും കടുവയുടെ ആക്രമണമുണ്ടായി. കുറുക്കന്മൂലയിൽ നിന്ന് 3 കിലോമീറ്റർ മാറി പയ്യമ്പള്ളിയിലെ ജനവാസ മേഖലയിലായിരുന്നു കടുവയുടെ ആക്രമണം. രണ്ട് വളര്‍ത്തുമൃഗങ്ങളെ കൊന്നു.
- Read Also : Wayanad Tiger Attack : കാടിറങ്ങിയ കടുവ നാട്ടിൽ തന്നെ; വ്യാപക തെരച്ചിൽ, ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ