മുനമ്പം ഭൂപ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ; 'ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല'
വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും എം.കെ സക്കീർ ഏഷ്യാനെറ്റ് ന്യൂസിനോട്
കൊച്ചി: മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. എറണാകുളത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ല. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.