Asianet News MalayalamAsianet News Malayalam

വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമെന്ന് രാജ്യസഭയിലും ആവര്‍ത്തിച്ച് കേന്ദ്ര വനം മന്ത്രി

വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു

Union Forest Minister Bhupender Yadav reiterated in the Rajya Sabha that illegal mining and immigration were the cause of the Wayanad landslide disaster
Author
First Published Aug 7, 2024, 5:57 PM IST | Last Updated Aug 7, 2024, 5:57 PM IST

ദില്ലി: വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും അvനധികൃത കുടിയേറ്റവുമാണെന്ന് രാജ്യസഭയിലും ആവര്‍ത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ്  സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. ദുരന്തത്തിന് ശേഷം കേന്ദ്രമന്ത്രിമാരായ അമിത്ഷായും, ഭൂപേന്ദ്ര യാദവും കേരളത്തെയും വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി സഭയില്‍ ആരോപിച്ചിരുന്നു.

അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്‍റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭൂപേന്ദ്ര യാദവ് പ്രതികരിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും കേരള സര്‍ക്കാരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ഇതിനിടെയാണ് ആരോപണം ആവര്‍ത്തിച്ച് വീണ്ടും മന്ത്രി രംഗത്തെത്തിയത്.

സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവർത്തികൾക്ക് നിയമവിരുദ്ധ സംരക്ഷണം നൽകിയെന്നുംടൂറിസത്തിനായി പോലും സോണുകൾ ഉണ്ടാക്കിയില്ലെന്നും വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ലെന്നും ഭൂപേന്ദ്ര യാദവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

'മരിച്ചവർ അനധികൃത കുടിയേറ്റക്കാരാണോ? ദുരന്തത്തിന് ഇരയായവരെ കേന്ദ്ര വനംമന്ത്രി അപമാനിക്കുന്നു': മുഖ്യമന്ത്രി

ഇപ്പോള്‍ സംയമനം പാലിക്കുകയാണ്, മറുപടി പറയാതെ സര്‍ക്കാര്‍ പോകില്ല: കേന്ദ്ര മന്ത്രിയ്ക്കെതിരെ മന്ത്രി കെ രാജൻ

 

Latest Videos
Follow Us:
Download App:
  • android
  • ios