സുപ്രധാന തീരുമാനങ്ങളുമായി ജിഎസ്‌ടി കൗൺസിൽ; കാൻസർ മരുന്നുകളുടെ വില കുറച്ചു, ഈ സാധനങ്ങൾക്ക് വില കൂടും
ഇതേ കാലയളവിൽ കാസിനോകളിൽ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വർധനവുണ്ടായെന്നും അവർ അറിയിച്ചു. യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു
ദില്ലി: കാന്‍സര്‍ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 54ാം ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
ഇത് പരിശോധിക്കാനായി ബിഹാർ ഉപമുഖ്യമന്ത്രി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തും. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കുകയും ഏതാനും ലഘുഭക്ഷണങ്ങളുടേയും ജി.എസ്.ടിയില്‍ കുറവുവരുത്തുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിമുകളിൽ നിന്നുള്ള വരുമാനത്തിൽ 412 ശതമാനം വർധനവുണ്ടായെന്നും വരുമാനം ആറ് മാസത്തിനിടെ 6909 കോടിയായെന്നും മന്ത്രി പറഞ്ഞു. ഇതേ കാലയളവിൽ കാസിനോകളിൽ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വർധനവുണ്ടായെന്നും അവർ അറിയിച്ചു. യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.