ആലപ്പുഴയിൽ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്; വിദേശമദ്യവുമായി പിടിയിലായ രണ്ടുപേർക്കും രോ​ഗം

ആൻറിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ കടക്കരപ്പള്ളിയിലാണ്  വിദേശമദ്യവുമായി പൊലീസ് പിടിയിലായ നാലംഗ സംഘത്തിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

two more policemen confirmed with covid in alappuzha

ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാൻ്റീനിൻ്റെ ചുമതലയുള്ള പൊലീസുകാരന് ഉൾപ്പടെയാണ് രോഗബാധ.  ആൻറിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആലപ്പുഴ കടക്കരപ്പള്ളിയിലാണ്  വിദേശമദ്യവുമായി പൊലീസ് പിടിയിലായ നാലംഗ സംഘത്തിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് പൊലീസാണ് ഈ സംഘത്തെ പിടികൂടിയത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികൾ കായംകുളത്തെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. പട്ടണക്കാട് സ്റ്റേഷനിലെ സിഐ ഉൾപ്പടെ 16  പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. 

ജില്ലയിൽ ഇന്ന് 82 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ  40 പേർക്കും സമ്പർക്കം വഴിയാണ് രോ​ഗമുണ്ടായത്. വണ്ടാനം ​ഗവ. ടി ഡി മെഡിക്കല്‍ കോളേജിൽ‌ ചികിത്സയിലായിരുന്ന രോ​ഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 9 ഡോക്ടർമാരും 15 ജീവനക്കാരും ക്വാറന്റൈനിലായി. ചേർത്തലയുടെ തീരപ്രദേശത്ത് വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തിവരുന്നുണ്ട്. കൊവിഡ് പോസിറ്റീവായ 65വയസിനു മുകളിൽ പ്രായമുള്ളവരെ പ്രത്യേകമായി മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഇവർക്ക് റിവേഴ്സ് ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ ചേർത്തല എസ് എൻ കോളേജ് സെന്റ് മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കും. ആലപ്പുഴ ജില്ലയിൽ മൈക്രോഫിനാൻസ്, ധനകാര്യസ്ഥാപനങ്ങൾ, ചിട്ടിക്കമ്പനികൾ തുടങ്ങിയവയുടെ പണപ്പിരിവ് വിലക്കി. കടൽത്തീര പ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള വിലക്ക് ജൂലൈ 29 വരെ നീട്ടിയിട്ടുണ്ട്.
 

Read Also: തെലങ്കാനയിൽ സാമൂഹിക വ്യാപനം തന്നെ; തമിഴ്നാട്ടിൽ കൊവിഡ് രോ​ഗികൾ രണ്ട് ലക്ഷത്തിലേക്ക്....

Latest Videos
Follow Us:
Download App:
  • android
  • ios