ട്രോളി വിവാദം അനാവശ്യം, മഞ്ഞപ്പെട്ടി നീലപ്പെട്ടി എന്ന് പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടരുത്: എന്‍എന്‍കൃഷ്ണദാസ്

തെരഞ്ഞെടുപ്പിൽ ജനകീയ രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്.ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്

trolly controversy is not relevant says nn krishnadas

പാലക്കാട്: ട്രോളി വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം. ട്രോളി വിവാദം അനാവശ്യമെന്ന് മുതിര്‍ന്ന നേതാവ് എന്‍ എന്‍ കൃഷ്ണദാസ് തുറന്നടിച്ചു. തെരഞ്ഞെടുപ്പിൽ ജനകീയ, രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുത്. താൻ പറയുന്നതാണ് സിപിഎം നിലപാട്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി ഉടൻ മറുപടി പറയും. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ലെന്നും  എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

പാർട്ടി നിലപാട് പറയാൻ മറ്റ് നേതാക്കളോട് ചർച്ച ചെയ്യേണ്ടതില്ല. ട്രോളി വിവാദം കഴിഞ്ഞെന്നും ജനകീയ വിഷയങ്ങളിലേക്ക് ചർച്ച മാറണമെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു. 


 

Latest Videos
Follow Us:
Download App:
  • android
  • ios