തിരുവനന്തപുരത്ത് തീരദേശത്തെ കൊവിഡ് രോഗവ്യാപനം തുടരുന്നു
രണ്ട് ദിവസത്തിനുള്ളിൽ 20ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചുതെങ്ങിലും അഞ്ചു തെങ്ങിനോട് ചേർന്നുള്ള കടയ്ക്കാവൂരിലും ഇന്ന് കൂടുതൽ പരിശോധനയുണ്ടാകും.
തിരുവനന്തപുരം: തീരദേശത്തെ രോഗവ്യാപനം തുടരുന്നു. ഇന്നലെ 35 പേർക്ക് രോഗം സ്ഥിരീകരിച്ച പുല്ലുവിളയിലെ വൃദ്ധസദനത്തിലെ കൂടുതൽ പേരെ ഇന്ന് പരിശോധിക്കും. 27 അന്തേവാസികൾക്കും 6 കന്യാസ്ത്രീകൾക്കും 2 ജോലിക്കാർക്കും ഇന്നലെ ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു.
രണ്ട് ദിവസത്തിനുള്ളിൽ 20ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചുതെങ്ങിലും അഞ്ചു തെങ്ങിനോട് ചേർന്നുള്ള കടയ്ക്കാവൂരിലും ഇന്ന് കൂടുതൽ പരിശോധനയുണ്ടാകും. നെയ്യാറ്റിൻകര, പള്ളിത്തുറ, തുന്പ എന്നിവിടങ്ങളിലും ഇന്നലെ സന്പർക്ക രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ക്ലസ്റ്ററുകൾക്ക് പുറത്തേക്കുള്ള രോഗവ്യാപനം അതീവ ശ്രദ്ധയോടെയാണ് ജില്ലാഭരണകൂടം കാണുന്നത്. 320പേർക്കാണ് ഇന്നലെ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 311പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് വെള്ളിയാഴ്ച 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്.
ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.