മത്സരയോട്ടം സ്ഥിരമാക്കി; അജുവ ബസ്സിന് പൂട്ടുവീണു, ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്

സൽമാൻ, അജുവ എന്നീ ബസ്സുകളാണ് മത്സരയോട്ടം നടത്തിയത്. എതിരെ വന്ന കാർ യാത്രക്കാരായ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയും മത്സരയോട്ടം നടത്തിയതിന് അജുവ ബസ്സിനെതിരെ കേസെടുത്തിരുന്നു. 

The Motor Vehicle Department has taken action against the ajuva bus

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മത്സരയോട്ടം നടത്തിയ ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അജുവ ബസ്സിനോട് സർവീസ് നിർത്താൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യും. ഇന്നലെയാണ് കുറുപ്പംപടിക്ക് സമീപം രണ്ട് ബസ്സുകൾ ഒരേ സമയം ചരക്ക് ലോറിയെ മറികടക്കാൻ ശ്രമിച്ചത്. സൽമാൻ, അജുവ എന്നീ ബസ്സുകളാണ് മത്സരയോട്ടം നടത്തിയത്. എതിരെ വന്ന കാർ യാത്രക്കാരായ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയും മത്സരയോട്ടം നടത്തിയതിന് അജുവ ബസ്സിനെതിരെ കേസെടുത്തിരുന്നു. 

'ഫ്രീ തരുന്ന അരി വാങ്ങാൻ 250 രൂപ വണ്ടിക്കൂലി വേണം'; ചങ്ങാടം ഒഴുകിപ്പോയി, മറുകരയെത്തുന്നത് കിലോമീറ്ററുകൾ ചുറ്റി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios