യുകെയിൽ ശസ്ത്രക്രിയയ്ക്ക് 'പേനാക്കത്തി', അതും ഡോക്ടർ ഉച്ചയ്ക്ക് പഴം മുറിക്കാൻ ഉപയോഗിച്ചത്; വിവാദം പുകയുന്നു

ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Controversy on Doctor in UK uses pen knife for heart surgery


ണ്ടനില്‍ നിന്നും അസാധാരണമായ ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡോക്ടർ തന്‍റെ രോഗിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതായപ്പോള്‍ തന്‍റെ കൈവശമുണ്ടായിരുന്ന സ്വിസ് ആര്‍മിയുടെ പേനാക്കത്തി (Swiss Army penknife) ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി എന്ന വിചിത്രമായ വാര്‍ത്തായണ് അത്. ഡോക്ടര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച പേനാക്കത്തി അദ്ദേഹം, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് സംഭവം, 

ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗി സുഖം പ്രാപിച്ചെങ്കിലും രോഗിയുടെയോ സർജന്‍റെയോ ഐഡന്‍റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  "ഇത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒന്നാമതായി, ഒരു പെൻകൈഫ് അണുവിമുക്തമല്ല. രണ്ടാമതായി, ഇത് ഒരു ഓപ്പറേറ്റിംഗ് ഉപകരണമല്ല. മൂന്നാമതായി, എല്ലാ കിറ്റുകളും ഓപ്പറേഷന്‍ തീയറ്ററില്‍ ഉണ്ടായിരുന്നിരിക്കണം."സംഭവത്തോട് പ്രതികരിക്കവെ മുൻ കൺസൾട്ടന്‍റ് സർജനുമായ പ്രൊഫസർ ഗ്രെയിം പോസ്റ്റൺ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

ദുർഗന്ധമുള്ള സെക്കന്‍റ്ഹാന്‍റ് സോഫാസെറ്റിയിൽ നിന്നും വിദ്യാർത്ഥികള്‍ക്ക് ലഭിച്ചത് 34 ലക്ഷം രൂപ; വൈറൽ കുറിപ്പ്

'ശുദ്ധ തട്ടിപ്പ്'; സ്വർണ കട്ടികൾ തന്‍റെ ഇൻസ്റ്റാഗ്രാം ഫോളോവർക്ക് സമ്മാനിക്കുന്ന യുവാവിന്‍റെ വീഡിയോക്ക് വിമർശനം

അതേസമയം ശസ്ത്രക്രിയാ വിദഗ്ദ്ധന്‍റെ പെരുമാറ്റം സംശയാസ്പദമാണെന്നും അടിയന്തര സാഹചര്യമായതിനാലാണ് കൺസൾട്ടന്‍റ് പെങ്ക്നൈഫ് (Penknife) തെരഞ്ഞെടുത്തതെന്നും എന്നാല്‍, അത്തരമൊരു അടിയന്തര സാഹചര്യത്തിന്‍റെ ആവശ്യമില്ലായിരുന്നെന്നും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സസെക്സ് അറിയിച്ചു. സംഭവം പുറത്തായതിന് പിന്നാലെ ഇതേ ഡോക്ടർ രണ്ട് മാസത്തിനുള്ളിൽ കുറഞ്ഞ അപകടസാധ്യതയുള്ള മൂന്ന് ശസ്ത്രക്രിയകൾ നടത്തിയതായും ഇതില്‍ മൂന്ന് രോഗികളും താമസിയാതെ മരിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പ്രതിസന്ധിയിലായ ആശുപത്രി ട്രസ്റ്റിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 105 കേസുകൾ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

വിചാരണ കോടതിയിൽ ഹാജരാകാൻ മേക്കപ്പ് ആർട്ടിസ്റ്റിനെ വേണം; കോടതിയോട് അഭ്യർത്ഥിച്ച് കാമുകനെ കൊലപ്പെടുത്തിയ യുവതി
 

Latest Videos
Follow Us:
Download App:
  • android
  • ios