Asianet News MalayalamAsianet News Malayalam

'പതിനായിരങ്ങൾ അണിനിരക്കും' പ്രിയങ്കക്കൊപ്പം നേതാക്കളുടെ വമ്പൻ നിര; കന്നിയങ്കത്തിനുള്ള വരവ് കളറാക്കാൻ യുഡിഎഫ്

പ്രിയങ്കയെത്തുമ്പോൾ പതിനായിരങ്ങളെ അണിനിരത്തി ആവേശം പകരാനാണ് യുഡിഎഫ് നീക്കം. 
 

Tens of thousands will rally  along with Priyanka huge line of leaders UDf to celebrate arrival of Priyanka Gandhi
Author
First Published Oct 21, 2024, 11:10 AM IST | Last Updated Oct 21, 2024, 12:10 PM IST

കൽപ്പറ്റ: വയനാടിനെ ഇളക്കി മറിക്കാൻ കോൺഗ്രസ്‌. പ്രിയങ്കയുടെ കന്നി മത്സരത്തിന് നേതാക്കളുടെ വമ്പൻ നിരയെത്തുമെന്ന് യുഡിഎഫ്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം മണ്ഡലത്തിൽ എത്തുമെന്ന്  നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഗർഖയും എത്തുമെന്നാണ് പുതിയ റിപ്പര്‍ട്ട്. ഒപ്പം കോൺഗ്രസിന്റെ  മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. പ്രിയങ്കയെത്തുമ്പോൾ പതിനായിരങ്ങളെ അണിനിരത്തി ആവേശം പകരാനാണ് യുഡിഎഫ് നീക്കം. 

നാളെ വൈകീട്ടാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തുന്നത്. മറ്റന്നാളായിരിക്കും പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. അതേസമയം, റോഡ് ഷോയിൽ ലീ​ഗിൻ്റെ പതാക ഉപയോ​ഗിക്കുമോ എന്ന ചർച്ചയും ഉയരുന്നുണ്ട്. എന്നാൽ ഇത്തവണ എല്ലാ പാർട്ടികളുടേയും പതാക ഉപയോഗിക്കാമെന്ന് ധാരണയായെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലും പൊതു തെരഞ്ഞെടുപ്പും നടക്കുന്ന സാഹചര്യമായിരുന്നു. ലീ​ഗിൻ്റെ പതാക ഉപയോ​ഗിക്കുന്നതോടെ അത് മറ്റു തരത്തിലുള്ള പ്രചാരണങ്ങൾക്ക് വഴിയാകുമോ എന്നായിരുന്നു കഴിഞ്ഞ തവണത്തെ ആശങ്ക. അതുകൊണ്ട് ഒഴിവാക്കാമെന്നായിരുന്നു തീരുമാനം. മുസ്ലിം ലീ​ഗിൻ്റെ പച്ചപ്പതാക പാക്കിസ്താൻ പതാകയുമായി താരതമ്യപ്പെടുത്തിയുള്ള പ്രചാരണങ്ങളായിരുന്നു പ്രതിസന്ധി. എന്നാൽ ഇത്തവണ കോൺ​ഗ്രസിൻ്റേയോ ലീ​ഗിൻ്റേയോ മുന്നിൽ അത്തരത്തിലുള്ള പ്രതിസന്ധിയില്ലെന്നും പതാക ഉപയോ​ഗിക്കാമെന്നുമാണ് തീരുമാനം. 

പതാക ഒഴിവാക്കുന്നതിൽ എല്ലാ കാലത്തും അണികൾക്കിടയിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുസ്ലിം ലീ​ഗിൻ്റെ ഭാ​ഗത്തുനിന്നും അതിന് വിമർശനമുണ്ട്. കഴിഞ്ഞ ദിവസം ബത്തേരിയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ മുസ്ലിം ലീ​ഗ് നേതാവ് പികെ ബഷീർ പതാക ഉപയോ​ഗിക്കാൻ കഴിയാത്തതിൻ്റെ നീരസം കോൺ​ഗ്രസ് നേതാക്കൾക്കെതിരെ നടത്തിയിരുന്നു. മറ്റന്നാൾ നടക്കുന്ന പ്രിയങ്കയുടെ റാലിയിൽ പതാക ഉപയോ​ഗിച്ചില്ലെങ്കിൽ മറ്റു രാഷ്ട്രീയ കക്ഷികൾ അത് വിമർശനമായി ഉയർത്തുമെന്ന് ഉറപ്പാണ്.

  വയനാട് പോകും, പാലക്കാടും ചേലക്കരയും തീരുമാനിച്ചില്ലെന്ന് കെ മുരളീധരൻ; 'താനൊരിക്കലും ബിജെപിയിലേക്കും പോകില്ല'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios