അടിച്ചുപൊളിക്കാൻ ആഡംബരക്കപ്പലുകൾ, ശ്രദ്ധിച്ചില്ലെങ്കിൽ പണിയാവും, രോ​ഗങ്ങൾ പിന്നാലെ, പട്ടികപുറത്തുവിട്ട് സിഡിസി

തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 10 ക്രൂയിസ് കപ്പലുകളാണ് ഈ പട്ടികയിൽ ഉള്ളത്. ഇവ ഒട്ടും ശുചിത്വം പാലിക്കാതെയാണ് പ്രവർത്തിക്കുന്നത് എന്നും ഈ അവസ്ഥ രോ​ഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ പോലും കാരണമായിത്തീർന്നേക്കാം എന്നും ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്. 

worlds dirtiest cruise ships warns The Centres for Disease Control and Prevention cdc

ആളുകൾ ക്രൂയിസ് കപ്പലുകളിൽ പോകുന്നത് അടിച്ചുപൊളിക്കാനും എല്ലാ തിരക്കുകളിൽ നിന്നും സമ്മർദ്ദങ്ങളിൽ നിന്നും എല്ലാം മാറി കടലിലൂടെ ഒരു മനോഹരയാത്രയ്ക്കും ഒക്കെ വേണ്ടിയാണ്. എന്നാൽ, ഇപ്പോൾ ഏറ്റവും വൃത്തിയില്ലാത്ത 10 ക്രൂയിസ് കപ്പലുകളുടെ വിവരങ്ങൾ പുറത്തു വിടുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നാഷണൽ പബ്ലിക് ഹെൽത്ത് ഏജൻസിയായ ദി സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). 

2024 -ലെ പട്ടികയാണ് ഇപ്പോൾ ഏജൻസി പുറത്ത് വിട്ടിരിക്കുന്നത്. ചെളി, പ്രാണികൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾ എല്ലാമടങ്ങുന്ന തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 10 ക്രൂയിസ് കപ്പലുകളാണ് ഈ പട്ടികയിൽ ഉള്ളത്. ഇവ ഒട്ടും ശുചിത്വം പാലിക്കാതെയാണ് പ്രവർത്തിക്കുന്നത് എന്നും ഈ അവസ്ഥ രോ​ഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ പോലും കാരണമായിത്തീർന്നേക്കാം എന്നും ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്. 

ഒരു ക്രൂയിസ് കപ്പലിൽ യാത്രയ്ക്ക് വേണ്ടി റിസർവേഷൻ നടത്തുമ്പോൾ, കപ്പലിൻ്റെ ഹെൽത്ത് ഇൻസ്പെക്ഷൻ റെക്കോർഡ് അവലോകനം ചെയ്യാനും സിഡിസി ആളുകളോട് ആവശ്യപ്പെടുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്താനും രോ​ഗങ്ങളൊന്നും തന്നെ ബാധിക്കാതിരിക്കാനും ഇത് നിർബന്ധമായും ചെയ്തിരിക്കണം എന്നാണ് സിഡിസി മുന്നറിയിപ്പ് നൽകുന്നത്. 

സിഡിസിയുടെ അഭിപ്രായത്തിൽ, ക്രൂയിസ് കപ്പലുകളിൽ യാത്ര ചെയ്യുന്നത് ആളുകളെ പുതിയ പരിതസ്ഥിതികളിലേക്കും കൂടുതൽ വ്യത്യസ്തമായ ആളുകളുമായി ഇടപഴകുന്നതിലേക്കും നയിക്കുന്നു. അതേസമയം, മലിനമായ ഭക്ഷണത്തിൽ നിന്നോ, വെള്ളത്തിൽ നിന്നോ, ഒരു വ്യക്തിയിൽ നിന്നോ ഒക്കെ രോ​ഗം പടരാനുള്ള സാഹചര്യം വളരെ കൂടുതലാണ്. അതിനാൽ, ഇത്തരം യാത്രകൾ‌ തിരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നും സിഡിസി പറയുന്നു.  

4 പിഎച്ച്‌ഡി, നിരവധി ബിരുദാനന്തരബിരുദങ്ങൾ, അവകാശവാദവുമായി യുവാവ്, തെളിയിക്കാൻ അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios