നാല് ജുഡീഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതി ജസ്റ്റിസുമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് നാല് പേരെ ജസ്റ്റിസുമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു

Supreme court collegium proposes to make Four Judicial officers to be Kerala High court Justices

കൊച്ചി: നാല് ജുഡീഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതിയിൽ ജസ്റ്റിസുമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കേരള ഹൈക്കോടതി വിജിലൻസ് വിഭാഗം രജിസ്ട്രാർ കെ.വി ജയകുമാർ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.വി ബാലകൃഷ്ണൻ, കോഴിക്കോട്  പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എസ് മുരളി കൃഷ്ണ, ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ ജോബിൻ സെബാസ്റ്റ്യൻ എന്നിവരെയാണ് ഹൈക്കോടതി ജസ്റ്റിസുമാരായി ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇവരുടെ പേരുകൾ സുപ്രീം കോടതി കൊളീജിയത്തിന് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഇത് ശരിവെച്ച സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തോട് നിയമനം നടത്താൻ ശുപാർശ ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios