സെറിബ്രൽ മെനിഞ്ചൈറ്റിസ് ബാധിച്ച മകൻ, വൃക്ക നീക്കം ചെയ്തതോടെ കൂലിപ്പണിക്ക് പോകാനാകാതെ അച്ഛൻ; കനിവുതേടി കുടുംബം

മകന്‍റെ ചികിത്സക്കായി എടുത്ത ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ ആകെയുള്ള വീട് ജപ്തി ഭീഷണിയിലാണ്. ഒളവണ്ണ സ്വദേശി ഷീജുവും കുടുംബവുമാണ് മകന്‍റെ ചികിത്സക്കായി സഹായം തേടുന്നത്.

Son suffer from cerebral meningitis father unable to work after kidney removal family seeks aid for treatment

കോഴിക്കോട്: സെറിബ്രല്‍ മെനിഞ്ചൈറ്റിസ് ബാധിതനായ മകന്‍റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയാതെ ദുരവസ്ഥയിൽ കോഴിക്കോട് ഒളവണ്ണയില്‍ ഒരു കുടുംബം. മകന്‍റെ ചികിത്സക്കായി എടുത്ത ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ ആകെയുള്ള വീട് ജപ്തി ഭീഷണിയിലാണ്. ഒളവണ്ണ സ്വദേശി ഷീജുവും കുടുംബവുമാണ് മകന്‍റെ ചികിത്സക്കായി സഹായം തേടുന്നത്.

മകനെയോര്‍ത്തുള്ള കണ്ണുനീര് എന്നു തോരുമെന്നറിയില്ല. ഓരോ ദിവസവും ഈ അമ്മ തള്ളി നീക്കുന്നത് മകന്‍ സ്നേഹാന്‍ കപില്‍ കൈ പിടിക്കാതെ നടന്നു നീങ്ങുന്നത് സ്വപ്നം കണ്ടാണ്.  21 വയസുണ്ടെങ്കിലും കിടക്ക വിട്ടെണീക്കണമെങ്കില്‍ സ്നേഹാന്‍ കപിലിന് സഹായം വേണം. ഒറ്റക്ക് നടന്നു തുടങ്ങിയാലും വിറച്ച് താഴെ വീഴും. ഒരു വയസെത്തും മുമ്പേ സെറിബ്രല്‍ മെനിഞ്ചൈറ്റിസ് ബാധിച്ചതാണ്. കൂലിപ്പണിക്കാരനായ അച്ഛന്‍ ഷീജു പണം കടം വാങ്ങിയാണ് ഇതു വരെ ചികിത്സ മുടങ്ങാതെ കൊണ്ടു പോയത്. 

ഇതിനിടക്ക് രോഗബാധയെ തുടര്‍ന്ന് ഷീജുവിന്‍റെ ഒരു വൃക്ക നീക്കം ചെയ്തു. ഇതോടെ പണിക്കു പോകാന്‍ കഴിയാതെയുമായി. മകന്‍റെ ചികിത്സയും മുടങ്ങി. ഇതിനിടെ ചികിത്സക്കായി എടുത്ത നാലു ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കോഴിക്കോട് അര്‍ബന്‍ബാങ്ക് ജപ്തി നടപടികളും തുടങ്ങി.

ഡിഗ്രി വിദ്യാര്‍ത്ഥിയായ മകളുടെ പഠനത്തിനും പണം കണ്ടെത്തണം. നിത്യ വൃത്തിക്കു പോലും പണമില്ലാതെ വലയുമ്പോഴും മകന്‍റെ ചികിത്സ മുടങ്ങരുതെന്ന പ്രാര്‍ത്ഥന മാത്രമേ ഈ അച്ഛനും അമ്മക്കുമുള്ളൂ.

P SHEEJU

ACC NO: 375101000004821

INDIAN OVERSEAS BANK

PANTHEERAMKAVU BRANCH

IFSC: IOBA 0003751

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം
 

Latest Videos
Follow Us:
Download App:
  • android
  • ios