Asianet News MalayalamAsianet News Malayalam

സിസി കണ്ടെത്തൽ മുഖ്യമന്ത്രി നിഷേധിച്ചു; അഭിമുഖത്തിനെതിരെ പാർട്ടിയിലും അതൃപ്തി, റിപ്പോർട്ടിലുണ്ടെന്ന് നേതാക്കൾ

ഇതിനെതിരെയാണ് സിപിഎമ്മിലും അതൃപ്തി പുകയുന്നത്. സിസി റിപ്പോർട്ടിൽ ഇത് വ്യക്തമായി പറഞ്ഞതാണെന്ന് ഒരു വിഭാഗം നേതാക്കൾ വാദമുയർത്തുന്നുണ്ട്. 
 

Reportedly, the party is also unhappy with the rejection of the findings of the Central Committee in the interview of Chief Minister Pinarayi Vijayan
Author
First Published Oct 3, 2024, 8:08 AM IST | Last Updated Oct 3, 2024, 8:08 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിമുഖത്തിൽ കേന്ദ്ര കമ്മിറ്റി കണ്ടെത്തൽ നിരാകരിച്ചതിൽ പാർട്ടിയിലും അതൃപ്തിയെന്ന് റിപ്പോർട്ട്. കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനായില്ലെന്ന് കേന്ദ്ര കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ അങ്ങനെ സിസി വിലയിരുത്തിയില്ലെന്നാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെതിരെയാണ് സിപിഎമ്മിലും അതൃപ്തി പുകയുന്നത്. സിസി റിപ്പോർട്ടിൽ ഇത് വ്യക്തമായി പറഞ്ഞതാണെന്ന് ഒരു വിഭാഗം നേതാക്കൾ വാദമുയർത്തുന്നുണ്ട്. 

അതേസമയം, പിആർ വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പിവി അൻവറിന്‍റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ പോലും മുഖ്യമന്ത്രിയുടെ അഭിമുഖവും അതിന് പിന്നിലെ പിആർ ഏജൻസിയുടെ പങ്കും തിരിച്ചടിയായെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. പിആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയത് എന്ന ദി ഹിന്ദുവിന്റെ വിശദീകരണത്തോട് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇക്കാര്യം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇന്ന് ചർച്ചയ്ക്ക് വരും. യോഗത്തിനുശേഷം പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് എംആർ അജിത് കുമാറിനെ മാറ്റണമെന്ന സിപിഐ നിലപാടും ചർച്ചയ്ക്ക് വരും. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി യോഗത്തിൽ നൽകിയേക്കും. പിവി അൻവർ സർക്കാരിനും, പാർട്ടിക്കും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ എങ്ങനെ നേരിടണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉണ്ടാകും. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരായ പ്രതിരോധ തന്ത്രങ്ങളും ചർച്ചയാകും.

അതേസമയം, മുഖം മിനുക്കാൻ അഭിമുഖം നൽകിയ ദി ഹിന്ദു നൽകിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താവുകയാണ്. ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ്സൺ എന്ന പിആർ ഏജൻസി, അഭിമുഖത്തിൽ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നൽകിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയിൽ ഇത്രസ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം. ദി ഹിന്ദു വിശദീകരണം കത്തിപ്പടരുമ്പോഴും ഏജൻസിയെ ഇത് വരെ മുഖ്യമന്ത്രിയോ ഓഫീസോ തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഏജൻസിയെ തള്ളിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ അറിവില്ലാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തത് ഗുരുതരകുറ്റം. അങ്ങിനെ മുഖ്യമന്ത്രിയും ഓഫീസും ആകെ കുഴഞ്ഞിരിക്കുകയാണ്.
വിമർശനങ്ങൾക്കിടെ കൂടുതൽ പറയാൻ മനാഫ്; കോഴിക്കോട് സ്വീകരണ പരിപാടിയിൽ പങ്കെടുക്കും, പ്രതികരിക്കുമെന്ന് അറിയിപ്പ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios