Asianet News MalayalamAsianet News Malayalam

പിണറായി സർക്കാർ ഒരു കാര്യത്തിൽ മാത്രം കണിശക്കാരനാണ്, കാണം വിറ്റും ഓണം ഉണ്ണണമെന്നതിൽ! രാജീവ് ചന്ദ്രശേഖര്‍

അനാവശ്യ ധൂർത്തും പാഴ്ചെലവുകളും നിയന്ത്രിച്ചിരുന്നെങ്കിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി പലിശക്ക് കടമെടുക്കുന്ന അവസ്ഥ വരുമായിരുന്നില്ല.

Rajiv chandrasekhar against Pinarayi goverment on borrowing
Author
First Published Sep 10, 2024, 10:44 AM IST | Last Updated Sep 10, 2024, 10:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്.സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിലേക്കായി അനുവദിക്കപ്പെട്ടിട്ടുള്ള വായ്പ വരെ മുൻകൂറായെടുത്ത് ജീവനക്കാരുടെ ബോണസും ഉൽസവബത്തയുമടക്കമുള്ള ഓണച്ചെലവ് നടത്താനാണ് കേരള സർക്കാരിന്‍റെ  തീരുമാനം. 4800 കോടിയോളം രൂപയാണ് ഇതിനായി വായ്പയെടുക്കുന്നത്.

മാറി മാറി സംസ്ഥാനം ഭരിച്ച സർക്കാരുകളുടെ കെടുകാര്യസ്ഥതയുടേയും സാമ്പത്തിക അച്ചടക്കമില്ലായ്മയുടെയും ഫലമായി കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തെ വരും നാളുകളിൽ കൂടുതൽ ഞെരുക്കത്തിലാക്കുന്ന തീരുമാനമാണിത്.അനാവശ്യ ധൂർത്തും പാഴ്ചെലവുകളും നിയന്ത്രിച്ചിരുന്നെങ്കിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി പലിശക്ക് കടമെടുക്കുന്ന അവസ്ഥ വരുമായിരുന്നില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios