നീല ട്രോളിബാഗുമായി രാഹുലിന്റെ വാർത്താസമ്മേളനം;' പെട്ടിയിൽ ഡ്രസ്, പണമെന്ന് തെളിയിച്ചാൽ പ്രചാരണം ഇവിടെ നിർത്തും'

കെ പി എം ഹോട്ടൽ അധികൃതരും പോലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു.

rahul mankoottathil Press meet with blue trolley bag palakkad hotel raid latest updates

പാലക്കാട് : നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. 

കെ പി എം ഹോട്ടൽ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു. 'ഞാൻ എപ്പോളാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നും മനസിലാകും. ട്രോളി ബാഗിൽ എന്റെ ഡ്രസ്സ്‌ കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

ഈ ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കിൽ പൊലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. സിസിടിവി ദൃശ്യം പുറത്ത് വിടണം. മുൻ വാതിലിൽ കൂടെ ഞാൻ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കിൽ ഞാൻ പ്രചാരണ നിർത്തും. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തും. ഈ ട്രോളി ബോഡ് റൂമിൽ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണം.

പല റൂമുകളിലേക്കും ബാഗ് കൊണ്ടുപോയതിനെ കുറിച്ചുളള ചോദ്യത്തിന് ബാഗിൽ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും ഷാഫിയും ഞാനും ഡ്രസ്സ്‌ മാറി മാറി ഇടാറുണ്ടെന്നുമാിരുന്നു രാഹുലിന്റെ മറുപടി. 'ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്'. ഇനി കോൺഗ്രസ്‌ മീറ്റിങ് നടത്തുമ്പോൾ ആരെയൊക്കെ വിളിക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുൽ പരിഹസിച്ചു.

'പണം എത്തിച്ചത് നീല ട്രോളി ബാഗിൽ'; സമഗ്ര അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പരാതി നൽകി സിപിഎം

ഷാനിമോൾ ഉസ്മാന്റെ മുറിയിൽ കള്ളപ്പണം ഒളിപ്പിച്ചെന്ന വാദം വിട്ടോ? ഇപ്പോൾ ഫെനിക്കെതിരെയാണ് വാദം. ഫെനി കെ എസ് യു ഭാരവാഹിയാണ്. എന്റെ കൂടെ ഉണ്ടാകുന്ന ആളുകളാണ് സാധാരണ ബാഗും പിടിക്കുന്നത്. ഫെനിയെ ഐഡി കാർഡ് കേസിൽ അറസ്റ്റ് ചെയ്ത അന്ന് തന്നെ ജാമ്യം കൊടുത്തിട്ടുണ്ട്. രാജ്യദ്രോഹ കേസ് ആണെങ്കിൽ അന്ന് എങ്ങനെ ജാമ്യം കിട്ടുമെന്നും രാഹുൽ ചോദിച്ചു. 

'കോൺഗ്രസിനായി കളളപ്പണമെത്തി', എല്ലാ വിവരങ്ങളും തെളിവുമുണ്ടെന്നും എംവി ഗോവിന്ദൻ

 

Latest Videos
Follow Us:
Download App:
  • android
  • ios