Asianet News MalayalamAsianet News Malayalam

പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് അൻവർ; വയനാട്ടിൽ പിന്തുണ ആർക്കെന്ന് പിന്നീട് തീരുമാനിക്കും

പാലക്കാടും ചേലക്കരയിലും ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കുമെന്ന് പിവി അൻവര്‍.  വയനാട്ടിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. എന്നാൽ, അവിടെ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അൻവര്‍

PV Anvar MLA said that independent candidates supported by Democratic Movement of Kerala will be fielded in Palakkad and Chelakkara by elections
Author
First Published Oct 15, 2024, 8:41 PM IST | Last Updated Oct 15, 2024, 8:41 PM IST

കൊച്ചി: പാലക്കാടും ചേലക്കരയിലും ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കുമെന്ന് പിവി അൻവര്‍ എംഎൽഎ പറഞ്ഞു. വയനാട്ടിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. എന്നാൽ, അവിടെ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പിവി അൻവര്‍ പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയില്‍ വെച്ചതെന്നും പിവി അൻവര്‍ പറഞ്ഞു.

സ്വർണക്കടത്തിൽ തന്‍റെ ആരോപണങ്ങളിൽ ഒരു അന്വേഷണവും നടന്നിട്ടില്ല. സ്വർണക്കടത്തിലെ പൊലീസ് പങ്കിനെ കുറിച്ച് തുറന്നു പറഞ്ഞവരിൽ നിന്നു പോലും അന്വേഷണം നടത്തിയിട്ടില്ല. അതിനെ ചോദ്യം ചെയ്യാൻ ശേഷിയുള്ളവരായി ഒരാളും ഈ നാട്ടിലില്ലാതായിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയും ആർഎസ്എസും തുടങ്ങിയിട്ടുള്ള ഈ സ്റ്റേറ്റ് ലീഡർഷിപ്പിന്‍റെ പ്രബലമായ ഒരു വിഭാഗം ഒറ്റക്കെട്ടായി നിൽക്കുന്നു .

ഒരാൾക്കും നീതി ലഭിക്കില്ല. കേരളത്തിലെ ജനങ്ങൾ നവംബർ 13ന് ഇതിനെതിരെ വിധിയെഴുതും. അന്ന് സഖാക്കൾ കണ്ണു തുറന്നാൽ മതി. ഇവിടുത്തെ ബ്രാഞ്ച് സെക്രട്ടറിയും ഏരിയാ സെക്രട്ടറിയും ഏരിയാ സെന്‍ററും ജില്ലാ സെന്‍ററും ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോയുമെല്ലാം പിണറായി വിജയനാണ്. പിണറായി വിജയനോട് അരുത് എന്ന് പറയാനാവാത്ത വിധം മാനസികമായി ഷണ്ഡീകരിക്കപ്പെട്ടവരായി  സി പി എം നേതൃത്വം മാറിയെന്നും അൻവര്‍ ആരോപിച്ചു.

എഡിജിപി പി വിജയന് സ്വര്‍ണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; അജിത് കുമാറിനെതിരെ മുൻ എസ്‍പി സുജിത് ദാസ്

 

Latest Videos
Follow Us:
Download App:
  • android
  • ios