Asianet News MalayalamAsianet News Malayalam

പ്രൊജക്ട് അനന്ത, വരുന്നൂ 1500 കോടിയുടെ വമ്പൻ പദ്ധതി, മൂന്ന് വർഷത്തിനകം തിരുവനന്തപുരം വിമാനത്താവളം പൊളിയാകും!

തിരുവനന്തപുരം വിമാനത്താവള വികസനത്തിന് അദാനി ഗ്രൂപ്പിന്‍റെ വമ്പന്‍ പദ്ധതി. 2027ഓടെ നിര്‍മാണം പൂര്‍ത്തിയാകും. 

project ananta Thiruvananthapuram airport development program
Author
First Published Oct 16, 2024, 2:46 PM IST | Last Updated Oct 16, 2024, 2:47 PM IST

തിരുവനന്തപുരം: വ​മ്പ​ന്‍ വി​ക​സ​നത്തിനൊരുങ്ങി തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം. മൂ​ന്നു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വിമാനത്താവളത്തിൽ 1500 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും രൂ​പ​രേ​ഖ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞുവെന്നും അദാനി എയർപോർട്ട് ​ഹോൾഡിങ് ​ഗ്രൂപ് ഡയറക്ടർ ജീത് അദാനി അറിയിച്ചു.  ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന വി​മാ​ന​ത്താ​വ​ള വി​ക​സ​ന കോ​ണ്‍ക്ലേ​വി​ലാ​ണ് അ​ദാ​നി ഗ്രൂ​പ് രൂ​പ​രേ​ഖ​യു​ടെ പ്ര​ഖ്യാ​പ​നമുണ്ടായത്. പ​ദ്ധ​തി 'പ്രോ​ജ​ക്ട് അ​ന​ന്ത' എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ക. 

ചാ​ക്ക​യി​ലെ നി​ല​വി​ലെ ര​ണ്ടാം ടെ​ര്‍മി​ന​ലി​നോ​ടു​ചേ​ര്‍ന്നാ​ണ് പു​തി​യ ടെ​ര്‍മി​ന​ല്‍ നി​ര്‍മി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക ടെ​ര്‍മി​ന​ല്‍ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളു​ടെ വാ​സ്തു​മാ​തൃ​ക​ക​ളെ അ​നു​ക​രി​ച്ചാ​ണ് നി​ര്‍മി​ക്കു​ക​. 1,65,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വിസ്തൃതിയിൽ പ്ര​തി​വ​ര്‍ഷം 12 മി​ല്യ​ന്‍ യാ​ത്ര​ക്കാ​രെ ഉ​ള്‍ക്കാ​ള്ളാ​ന്‍ ക​ഴി​യു​ന്ന മ​ള്‍ട്ടി ലെ​വ​ല്‍ ഇ​ന്‍റി​ഗ്രേ​റ്റ​ഡ് ടെ​ര്‍മി​ന​ലാ​ണ് രൂ​പ​ക​ല്‍പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

ഹോ​ട്ട​ല്‍, ഫു​ഡ് കോ​ര്‍ട്ട്, പ​ർ​ച്ചേ​സി​ങ് ഏ​രി​യ,  അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ബ്ലോക്ക് എന്നിവ ഉൾപ്പെടും. നി​ര്‍മാ​ണ​ത്തി​ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ചു​. നി​ല​വി​ലെ ടെ​ര്‍മി​ന​ലി​ന്റെ പ​ണി പൂ​ര്‍ത്തി​യാ​യ​ശേ​ഷം ശം​ഖും​മു​ഖ​ത്തു​ള്ള ആ​ഭ്യ​ന്ത​ര ടെ​ര്‍മി​ന​ലി​ന്റെ ന​വീ​ക​ര​ണ​വും നടക്കും. വികസനത്തോടെ 1.2 യാത്രക്കാരെ കൈകാര്യം ചെയ്യാം. 2027ൽ പദ്ധതി പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലൈറ്റ് ബേകളുടെ എണ്ണം എട്ടിൽ നിന്ന് 19 ആയി ഉയരും.  

Latest Videos
Follow Us:
Download App:
  • android
  • ios