Asianet News MalayalamAsianet News Malayalam

സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തു; എന്ത് ചെയ്യണമെന്നറിയാതെ അമ്മയും മക്കളും പെരുവഴിയിൽ, പ്രതിഷേധം

ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയാണ് നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കളും.

private financial institution seizes house in kochi North Paravur  Mother and children no home
Author
First Published Oct 14, 2024, 5:50 PM IST | Last Updated Oct 14, 2024, 5:54 PM IST

കൊച്ചി: വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ അമ്മയും മക്കളും പെരുവഴിയിൽ. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയാണ് മൂന്നംഗ കുടുംബം. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ദുരവസ്ഥ. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫോണില്‍ വിളിച്ച് എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.

2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ല. എന്ത് ചെയ്യണം എന്നറിയാതെ ജപ്തി ചെയ്ത വീടിന് മുന്നിൽ ഇരിക്കുകയാണ് സന്ധ്യയും കുഞ്ഞുങ്ങളും. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വീട്ടിനുള്ളിലെ സാധനങ്ങൾ എടുക്കാൻ അനുവദിക്കാമെന്ന് മണപ്പുറം ഫിനാൻസ് ലീഗൽ ഓഫീസർ അറിയിച്ചു. നിയമപരമായി അത് ചെയ്തു നൽകാമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്.

അക്കൗണ്ട് വിവരങ്ങള്‍

Sandhya K T
Acc no 40548101051694
Ifsc code KLGB0040548
North paravoor branch
G pay 8590099278

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios