വാട്സ് ആപ്പ് ചാറ്റ് വിവരങ്ങളിലൂടെ ചുരുളഴിക്കാൻ പൊലീസ്; സ്നേഹയുടെ ഭർത്താവ് അരുണിനെ വീണ്ടും ചോദ്യം ചെയ്യുന്നു
പരുമല എയർ എമ്പാളിസം കൊലപാതക ശ്രമക്കേസിൽ അക്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ ചോദ്യം ചെയ്യുന്നു. പ്രതി അനുഷയുമായുള്ള വാട്സ്ആപ്പ് ചാറ്റ് വിവരങ്ങൾ അടക്കം ചോദിച്ചറിയും.
പത്തനംതിട്ട: പരുമല എയർ എമ്പാളിസം കൊലപാതക ശ്രമക്കേസിൽ അക്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ ചോദ്യം ചെയ്യുന്നു. പ്രതി അനുഷയുമായുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ അടക്കം അരുണിൽ നിന്ന് ചോദിച്ചറിയും. ചോദ്യം ചെയ്യലിനായി അരുൺ പുളികീഴ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുമ്പ് ഒരു തവണ അരുണിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കേസിൽ നിർണയാകമാകുന്നത് ഡിജിറ്റൽ തെളിവുകളാണ്. എന്നാൽ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായുള്ള അപേക്ഷ നടപടികളുമായി പൊലീസ് മുന്നാട്ട് പോയിട്ടിണ്ട്. വാട്സ് ആപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും സുചനകൾ ലഭ്യമാകുമോ എന്നുള്ളതാണ് പൊലീസ് നോക്കുന്നത്.
Read More: അനുഷ ലക്ഷ്യമിട്ടത് എയർ എംബോളിസം, ക്രൂരമായ കൊലപാതക ശ്രമം പൊളിച്ചത് ആശുപത്രി ജീവനക്കാർ
പ്രാഥമികമായ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസിന് മനസിലായത് വധശ്രമത്തിൻറെ അസുത്രണം അനുഷ ഒറ്റയ്ക്ക് നടത്തിയെന്നാണ്. എന്നാൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നുള്ളത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളു. പ്രതി അനുഷയക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് തിരുവല്ല കോടതിയിൽ ഹാജരാക്കും. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. സ്നേഹയെ കൊലപ്പെടുത്തി ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംപോളിസം എന്ന മാർഗ്ഗമാണ് പ്രതി ഇതിനായി സ്വീകരിച്ചത്. ഫാര്‍മസിസ്റ്റായിരുന്ന അനുഷ സമർത്ഥമായി എയര്‍ എംബോളിസം മാർഗം അവലംബിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരകളിലൂടെയോ ധമനികളിലൂടെയോ വായുകടത്തി വിടുമ്പോഴുണ്ടാകുന്ന അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം. കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കില്‍, ഹൃദയ , ശ്വാസകോശം അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.