പട്ടാമ്പിയില്‍ ആന്റിജൻ ടെസ്റ്റില്‍ 36 പേര്‍ക്ക് കൊവിഡ്; പാലക്കാട് 46 രോഗികള്‍
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പട്ടാന്പി സ്വദേശികളായ 21 പേർ, കുലുക്കല്ലൂർ സ്വദേശികളായ അഞ്ചു പേർ, ഓങ്ങല്ലൂർ സ്വദേശികളായ നാലു പേർ , തിരുമിറ്റക്കോട്, മുതുതല, പട്ടിത്തറ, ഷോർണൂർ, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ ഒരാൾ വീതം, ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 307 ആയി.
പാലക്കാട്: പാലക്കാട് ജില്ലയിൽ 46 പേർക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പിയില്‍ നടത്തിയ ആന്റിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നും വന്ന 10 പേരും ഉൾപ്പെടെയാണിത്. തമിഴ്നാട്ടിൽനിന്നു വന്ന ഷൊർണൂർ സ്വദേശിയായ ഒരു വയസുകാരനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 34 പേർക്കു രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പട്ടാന്പി സ്വദേശികളായ 21 പേർ, കുലുക്കല്ലൂർ സ്വദേശികളായ അഞ്ചു പേർ, ഓങ്ങല്ലൂർ സ്വദേശികളായ നാലു പേർ , തിരുമിറ്റക്കോട്, മുതുതല, പട്ടിത്തറ, ഷോർണൂർ, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ ഒരാൾ വീതം, ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 307 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിലുണ്ട്.
അതേ സമയം ഇന്ന് കേരളത്തില്‍ സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്.
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ 17, ഐടിബിപി നാല്, കെഎൽഎഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്.