Asianet News MalayalamAsianet News Malayalam

പോയത് ജോലിക്ക് വേണ്ടി, സഹായിച്ചത് മലയാളി, അർമേനിയയിൽ നേരിട്ടത് കൊടുംപീഡനം, തട്ടിപ്പിനിരയായി കായംകുളം സ്വദേശി

ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു വെന്നും വഴങ്ങാതെ വന്നപ്പോൾ തലയ്ക്കു പിറകിൽ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു എന്നും അഖിലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്  

kayamkulam native youth cheated by another malayali in armenia job fraud
Author
First Published Jun 30, 2024, 9:09 AM IST

ആലപ്പുഴ: വീട്ടിലെ പ്രാരാബ്ദങ്ങളും കടങ്ങളും കാരണം അർമേനിയയിലേക്ക് ജോലി തേടി പോയതാണ് കായംകുളം സ്വദേശി അഖിലേഷ്. എന്നാൽ അവിടെ വെച്ച് ക്രൂരമായ മർദ്ദനമാണ് അഖിലേഷിന് നേരിടേണ്ടി വന്നത്. ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു വെന്നും വഴങ്ങാതെ വന്നപ്പോൾ തലയ്ക്കു പിറകിൽ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു എന്നും അഖിലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. 

അർമേനിയിൽ നല്ല ജോലിയായിരുന്നു അഖിലേഷിന് മുന്നിലെ വാഗ്ദാനം. ഇ-വിസയിലായിരുന്നു അഖിലേഷ് അർമേനിയയിലേക്ക് പോയത്. കൊല്ലം സ്വദേശി സാബിർ നാസർ എന്നയാൾ മുഖേനെയാണ്  അർമേനിയയിലെത്തിയത്. അവിടെയെത്തിയതോടെ ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോൾ ഉപദ്രവിച്ചു.മുഖത്ത് അടിച്ചു. തലയ്ക്ക് പിറകിൽ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു. കുടുംബം ഇടപെട്ട് എംബസി വഴിയാണ് താൻ നാട്ടിൽ എത്തിയതെന്നും അഖിലേഷ്  ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

മലയാളികളെ ഉൾപ്പടെ അർമേനിയയിൽ എത്തിച്ച് ലഹരിക്കടത്തിനും കച്ചവടത്തിനും ഉപയോഗിക്കുന്ന സംഘം പ്രവർത്തിക്കുന്നതായി അഖിലേഷ് ആരോപിച്ചു.  മലയാളികളടക്കമാണ് തന്നെ തട്ടിപ്പിൽ കുടുക്കിയതെന്നും 
അഖിലേഷും കുടുംബവും എഡിജിപിക്ക് ഉൾപ്പടെ പരാതി നൽകി. 

 


 
 

Latest Videos
Follow Us:
Download App:
  • android
  • ios