Asianet News MalayalamAsianet News Malayalam

തുലാവർഷം കേരളത്തിൽ, വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തെക്കൻ കേരളത്തിൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

North east monsoon touched Kerala, Yellow alert in 6 districts
Author
First Published Oct 30, 2022, 1:00 PM IST | Last Updated Oct 30, 2022, 1:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷമെത്തി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 30) മുതൽ നവംബർ മൂന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഇടിമിന്നലിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കേരളത്തിൽ ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. 

അലർട്ടുകൾ ഇപ്രകാരം

ഒക്ടോബർ 30:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്
ഒക്ടോബർ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
നവംബർ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
നവംബർ 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, 

കിഴക്കേൻ മലയോര മേഖലകളിൽ പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി മഴയ്ക്ക് കാരണമാണ്. ഇതിനിടെ, കൊച്ചി നഗരത്തിൽ ഇന്ന് ശക്തമായ മഴയുണ്ടായി. എംജി റോഡിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടകളിലേക്ക് വെള്ളം കയറുമോ എന്ന് ആശങ്ക ഉയർ‍ന്നെങ്കിലും മഴ ശമിച്ചതോടെ ആശങ്ക അകന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios