J&K Haryana Result Live : ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറ്റം, ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച്

Jammu Kashmir Haryana Assembly Election Result 2024 live updates today 08.10.2024

ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാം 

8:11 AM IST

ആദ്യ ഫല സൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം

ആദ്യ 10 മിനിറ്റിലെ ഫലസൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം. ജമ്മുകശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുന്നു.  

8:05 AM IST

വോട്ടെണ്ണൽ തുടങ്ങി, ആദ്യം പോസ്റ്റൽ ബാലറ്റുകൾ

ഹരിയാന ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. എട്ടരയോടെ ഇവിഎം എണ്ണി തുടങ്ങും. 

7:41 AM IST

മൂന്നാം വട്ടം സർക്കാർ രൂപീകരിക്കുമെന്ന് നായബ് സിംഗ് സൈനി

അവസാന മണിക്കൂറിലും ഹരിയാനയിൽ ആത്മവിശ്വാസത്തിൽ ബിജെപി. 10 വർഷത്തെ ഭരണം ജനം അംഗീകരിക്കുമെന്നും മൂന്നാം വട്ടം സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നായബ് സിംഗ് സൈനി പ്രതികരിച്ചു. എക്സിറ്റ് പോളുകൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിലും വന്നിരുന്നു. പക്ഷേ എന്താണ് സംഭവിച്ചത്. പ്രവചനങ്ങളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ സർക്കാർ ഉണ്ടാക്കുമെന്നും സൈനി പ്രതീക്ഷ പങ്കുവെച്ചു.  കുരുക്ഷേത്രയിലെ ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

7:37 AM IST

ഹരിയാനയിൽ 70 സീറ്റിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് ആദിത്യ സുർജേവാല

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൃത്യം 8 മണിക്ക് കൗണ്ടിംഗ് തുടങ്ങുമെ അധികൃതർ അറിയിച്ചു. വലിയ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. 70 സീറ്റിൽ വിജയിക്കുമെന്ന് കൈതൽ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയും രൺദീപ് സിംഗ് സുർജെവാലയുടെ മകനുമായ ആദിത്യ സുർജേവാല പ്രതികരിച്ചു.  

5:41 AM IST

രണ്ടിടത്തും 60 ശതമാനത്തിലേറെ പോളിംഗ്, 8 മണിയോടെ വോട്ടെണ്ണല്‍

രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.
 
5:40 AM IST

എക്സിറ്റ് പോളുകളിൽ പ്രതീക്ഷയുമായി കോൺഗ്രസ്

ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലെന്ന് ചില സർവേകൾ പ്രവചിക്കുമ്പോൾ തൂക്ക് സഭക്കുള്ള സാധ്യതയും സർവേകൾ തള്ളുന്നില്ല. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. എക്സിറ്റ് പോൾ പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹുഡ ദില്ലിയിലെത്തി എ ഐ സി സി നേതൃത്വത്തെ കണ്ടിരുന്നു. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളും പ്രതിഷേധം, ഏറ്റവുമൊടുവില്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബി ജെ പിക്ക് മുന്നിലുണ്ട്. 

5:36 AM IST

ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ജമ്മു കശ്മീർ ,ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. ഹരിയാനയിൽ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടങ്ങളിലായി കശ്മീരിൽ 63 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. 

8:11 AM IST:

ആദ്യ 10 മിനിറ്റിലെ ഫലസൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം. ജമ്മുകശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുന്നു.  

8:05 AM IST:

ഹരിയാന ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. എട്ടരയോടെ ഇവിഎം എണ്ണി തുടങ്ങും. 

7:41 AM IST:

അവസാന മണിക്കൂറിലും ഹരിയാനയിൽ ആത്മവിശ്വാസത്തിൽ ബിജെപി. 10 വർഷത്തെ ഭരണം ജനം അംഗീകരിക്കുമെന്നും മൂന്നാം വട്ടം സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നായബ് സിംഗ് സൈനി പ്രതികരിച്ചു. എക്സിറ്റ് പോളുകൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിലും വന്നിരുന്നു. പക്ഷേ എന്താണ് സംഭവിച്ചത്. പ്രവചനങ്ങളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ സർക്കാർ ഉണ്ടാക്കുമെന്നും സൈനി പ്രതീക്ഷ പങ്കുവെച്ചു.  കുരുക്ഷേത്രയിലെ ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

7:37 AM IST:

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൃത്യം 8 മണിക്ക് കൗണ്ടിംഗ് തുടങ്ങുമെ അധികൃതർ അറിയിച്ചു. വലിയ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. 70 സീറ്റിൽ വിജയിക്കുമെന്ന് കൈതൽ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയും രൺദീപ് സിംഗ് സുർജെവാലയുടെ മകനുമായ ആദിത്യ സുർജേവാല പ്രതികരിച്ചു.  

5:43 AM IST:

രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.
 
5:40 AM IST: