സ്വിമ്മിങ് പൂളിലെ എസ്എഫ്ഐ പ്രവർത്തകന്റെ ദുരൂഹ മരണം; അന്വേഷിക്കണമെന്ന് എംഎസ്എഫ്, ഗവർണർക്ക് കത്ത് നൽകി

ശഹൻ കേസ് അട്ടിമറിക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിച്ചതെന്നും യൂണിവേഴ്സിറ്റി അന്വേഷണ കമ്മിറ്റി കണ്ടെത്തിയ ഏഴ് പേരും എസ്എഫ്ഐ നേതാക്കന്മാരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പികെ നവാസ് ആരോപിക്കുന്നു. 
 

Mysterious death of SFI worker in swimming pool; MSF has written to the governor asking for an investigation fvv

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ശഹൻ്റെ മരണത്തിലും ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് എംഎസ്എഫ് രം​ഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണ‍ർക്ക് പരാതി നൽകിയതായി എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശഹൻ കേസ് അട്ടിമറിക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിച്ചതെന്നും യൂണിവേഴ്സിറ്റി അന്വേഷണ കമ്മിറ്റി കണ്ടെത്തിയ ഏഴ് പേരും എസ്എഫ്ഐ നേതാക്കന്മാരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പികെ നവാസ് ആരോപിക്കുന്നു. 2022 ഡിസംബർ 19 നാണ് എടവണ്ണ സ്വദേശി ശഹിൻ പി എന്ന വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 

പികെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളിൽ ദുരൂഹ സാഹചര്യത്തിൽ മരണപെട്ട sfi പ്രവർത്തകൻ ഷഹൻ്റെയും ക്യാമ്പസുകളിലെ ഹോസ്റ്റലുകൾ ഇടിമുറികളാക്കി sfi നടത്തുന്ന ലഹരി ഉപയോഗ - വിതരണത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് എം.എസ്.എഫ് ചാൻസിലർക്ക് പരാതി നൽകി.
എം.എസ്.എഫ് പ്രവർത്തകരുടെ നിരന്തര സമര പോരാട്ടത്തിനൊടുവിൽ sfi സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടും കേവലം 10 ദിവസത്തെ സസ്പെൻഷനിൽ ഒതുക്കി തീർക്കുകയും പോലീസിൽ പരാതി നൽകാതിരിക്കുകയും ചെയ്ത് ശഹൻ കേസ് അട്ടിമറിക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിച്ചത്.
യൂണിവേഴ്സിറ്റി അന്വേഷണ കമ്മിറ്റി കണ്ടെത്തിയ ഏഴ് പേരും എസ്.എഫ്.ഐ നേതാക്കന്മാരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്  എന്നത് ഏറെ ഗൗരവതരമാണ്.
എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി സി.പി.എം ഒത്താശയോട് കൂടി യൂണിവേഴ്സിറ്റി അധികൃതർ കാണിക്കുന്ന ഈ വിടുവേലക്കെതിരെ എം.എസ്.എഫ് പോരാട്ടം നടത്തും.
കാരണം,
ശഹൻ..
ഒരു വിദ്യാർത്ഥിയാണ്.. 
അതിലുപരി
ഒരു മനുഷ്യനാണ്..
എസ്.എഫ്.ഐയുടെ
ലഹരി ഉപയോഗങ്ങളുടേയും ഗുണ്ടാ അക്രമങ്ങളുടേയും ഇരകളായി ഇനി ശഹന്മാരും സിദ്ധാർത്ഥുമാരും ഉണ്ടാവാൻ പാടില്ലെന്ന നിശ്ചയദാർഢ്യമാണ് എം.എസ്.എഫിനുള്ളത്.

ബൈക്ക് മരത്തിലിടിച്ചു അപകടം; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന് ദാരുണാന്ത്യം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios