അഞ്ച് പൊലീസുകാർക്ക് കൊവിഡ്; മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസ് അടച്ചു
പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎസ്പി അടക്കം 10 പൊലീസുകാർ ക്വാറൻ്റീനിൽ പ്രവേശിച്ചു.
കൊച്ചി: മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലെ അഞ്ച് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡിവൈഎസ്പി ഓഫീസ് താത്കാലികമായി അടച്ചു. പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎസ്പി അടക്കം 10 പൊലീസുകാർ ക്വാറൻ്റീനിൽ പ്രവേശിച്ചു.
അതേസമയം, പൂജപ്പുര സെൻട്രൽ ജയിലിൽ കൂടുതൽ ആളുകളിലേക്ക് കൊവിഡ് വ്യാപനം സ്ഥിരീകരിച്ചു. ഇന്ന് ഇത് വരെ 53 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമ്പത് തടവുകാരും രണ്ട് ജയിൽ ജീവനക്കാരും ജയിൽ ഡോക്ടറുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.
- Coronavirus
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- Lock Down Kerala
- covid 19
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ്
- കൊവിഡ് 19
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- പൊലീസുകാർക്ക് കൊവിഡ്
- മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസ്
- ലോക്ക് ഡൗൺ കേരളം