റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായെത്തണം; ഇ-കെവൈസി അപ്ഡേഷൻ ആരംഭിച്ചു, എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കൾ മറക്കല്ലേ

മുൻപ് അപ്ഡേഷൻ ചെയ്തവരും ഓഗസ്റ്റിൽ റേഷൻ വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്ഡേഷൻ നടത്തേണ്ടതില്ല.

Must carry Ration Card and Aadhaar Card e kyc update for NFSA ration beneficiaries

തിരുവനന്തപുരം: എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ,പിങ്ക് കാർഡുകൾ) ഇ-കെവൈസി അപ്ഡേഷൻ ആരംഭിച്ചു. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രവും 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലക്കാർക്കും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്‌ഡേഷൻ നടത്താം.

ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്‌ഡേഷൻ നടത്താം. മുൻപ് അപ്ഡേഷൻ ചെയ്തവരും ഓഗസ്റ്റിൽ റേഷൻ വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്ഡേഷൻ നടത്തേണ്ടതില്ല.

15000 കീ.മി റോഡ് വെറും മുന്നേകാൽ വർഷത്തിൽ, സൂപ്പർ റോഡുകളിൽ കേരളത്തിന്‍റെ കുതിപ്പ്; സന്തോഷം പങ്കുവെച്ച് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios