Asianet News MalayalamAsianet News Malayalam

ജലീലിൻ്റെ പ്രസ്താവന അപകടകരം, സമുദായത്തെ കുറ്റവാളിയാക്കുന്നതെന്ന് പിഎംഎ സലാം; സിപിഎം നിലപാട് വ്യക്തമാക്കണം

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെടി ജലീലിൻ്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്

Muslim League General secretary PMA Salam against KT Jaleel on gold smuggling related statement
Author
First Published Oct 6, 2024, 9:33 AM IST | Last Updated Oct 6, 2024, 9:42 AM IST

മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം സഹയാത്രികൻ കെടി ജലീൽ നടത്തിയ മതവിധി പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ജലീലിൻ്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. ബിജെപി നേതാക്കൾ പോലും പറയാത്ത കാര്യമാണ് ജലീൽ പറയുന്നത്. ഒരു സമുദായം മാത്രം സ്വർണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി വി അൻവർ നയം വ്യക്തമാക്കിയാൽ ആ കാര്യം യു.ഡി.എഫ് ചർച്ച ചെയ്യും. യുഡിഎഫ് നിലപാടിനൊപ്പം ലീഗും നിൽക്കും. തമിഴ്നാട്ടിൽ സിപിഎമ്മും  ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. അൻവറിന്റെ പാർട്ടി മുസ്‌ലിം ലീഗിനെ ബാധിക്കില്ല. അൻവറിന്റെ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാക്കൾ ആരും പങ്കെടുക്കില്ല. പ്രവർത്തകർ ആരെങ്കിലും പോയാൽ എതിർക്കില്ല, മഞ്ചേരി ലീഗിൻ്റെ ശക്തി കേന്ദ്രമാണെന്നും പിഎംഎ സലാം പറ‌ഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios