ഫ്ലാഗ്‌ഷിപ്പ് ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററി കപ്പാസിറ്റി; ഞെട്ടിക്കാന്‍ വണ്‍പ്ലസ് 13

സാംസങിനും മീതെ, വണ്‍പ്ലസ് 12 സ്‌മാര്‍ട്ട്ഫോണില്‍ നിന്ന് വമ്പന്‍ ബാറ്ററി അപ്‌ഗ്രേഡുമായി വണ്‍പ്ലസ് 13 വരുന്നു

OnePlus 13 to arrive with 6000mAh biggest battery capacity in flagship phones

ദില്ലി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്‍റെ പുതിയ വണ്‍പ്ലസ് 13 വരിക ബാറ്ററി അപ്‌ഗ്രേഡോടെ എന്ന് റിപ്പോര്‍ട്ട്. മുന്‍ മോഡലായ വണ്‍പ്ലസ് 12 ഹാന്‍ഡ്‌സെറ്റ് 100 വാട്‌സ് ഫാസ്റ്റ് ചാര്‍ജറോടെയുള്ള 5,400 എംഎഎച്ച് ബാറ്ററിയോടെയാണ് എത്തിയതെങ്കില്‍ വണ്‍പ്ലസ് 13ല്‍ കാത്തിരിക്കുന്നത് 6,000 എംഎഎച്ച് ബാറ്ററിയാണ് എന്നാണ് ടിപ്‌സ്റ്റര്‍ അവകാശപ്പെടുന്നത്. 

ഈ മാസം അവസാനത്തോടെ വണ്‍പ്ലസ് 13 ചൈനയില്‍ പുറത്തിറക്കും. ഫോണിന്‍റെ മുന്‍ഭാഗത്തിന്‍റെ ചിത്രം കമ്പനിയിലെ ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. വണ്‍പ്ലസ് 12ലെ 100 വാട്ട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും 13നിലും നിലനിര്‍ത്തുമെന്നും ടിപ്സ്റ്റര്‍ പറയുന്നു. വണ്‍പ്ലസ് 13ല്‍ വരാനിരിക്കുന്ന 6,000 എംഎഎച്ച് ബാറ്റി സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്ര (5,000 എംഎഎച്ച്), ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ (5,060 എംഎഎച്ച്) തുടങ്ങിയ ഫ്ലാഗ്ഷിപ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലുതാണ്.

സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 4 ചിപ്‌സെറ്റിലാണ് വണ്‍പ്ലസ് 13 വരിക. 2കെ റെസലൂഷനിലുള്ള 6.8 ഇഞ്ച് സ്ക്രീനായിരിക്കും ഫോണിനുണ്ടാവുക. 6.82 ഇഞ്ച് എല്‍ടിപിഒ ബിഒഇ എക്‌സ്2 മൈക്രോ ക്വാഡ് കര്‍വ്‌ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് പ്രതീക്ഷിക്കുന്നത്. 24 ജിബി വരെ റാമും 1ടിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് 13ല്‍ സോണി-എല്‍വൈറ്റി-808 സെന്‍സറില്‍ വരുന്ന 50 മെഗാപിക്സലിന്‍റെ പ്രധാന ക്യാമറ, 50 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 3എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 50 മെഗാപിക്സല്‍ പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവയും പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് 13ന്‍റെ പിന്‍ഭാഗം ലെതര്‍ ഫിനിഷിലാണ് വരാന്‍ സാധ്യത. 

Read more: വണ്‍പ്ലസ് 13 വിവരങ്ങള്‍ പുറത്ത്; വന്‍ ലുക്ക്! ഡിസ്‌പ്ലെയും ക്യാമറ യൂണിറ്റും മാറി, കിടിലന്‍ ബാറ്ററിയും വരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios